Photo: Youtube/NorthwesternU
വെറും അരമില്ലീമീറ്ററോളം വീതിയുള്ള റിമോട്ട് നിയന്ത്രിത റോബോട്ട്. നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ എഞ്ചിനീയര്‍മാരാണ് ഇത് വികസിപ്പിച്ചെടുത്തത്. മടക്കാനും ചുറ്റാനും തിരിയാനും ചുരുളാനും നടക്കാനും ചാടാനുമെല്ലാം ഇതിന് സാധിക്കും. സവിശേഷതയെന്തെന്നാല്‍ മറ്റ് റോബോട്ടുകളെ പോലെ ഇതിന് മോട്ടോറുകളും, ഹൈഡ്രോളിക്‌സ് സംവിധാനങ്ങളും ഒന്നും ആവശ്യമില്ല.
ചൂടാക്കിയാല്‍ പ്രത്യേക രൂപത്തിലേക്ക് മാറാന്‍ കഴിവുള്ള ഷേപ്പ്-മെമ്മറി അലോയ് ഉപയോഗിച്ചാണ് എഞ്ചിനിയീര്‍മാര്‍ ഇത് നിര്‍മിച്ചത്. 'സബ് മില്ലീ മീറ്റര്‍-സ്‌കെയില്‍ മള്‍ടിമെറ്റീരിയല്‍ ടെറസ്ട്രിയല്‍ റോബോട്‌സ്' തലക്കെട്ടില്‍ സയന്‍സ് റോബോടിസ് ജേണലിലാണ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ ഗവേഷണത്തെ കുറിച്ച് വിശദമാക്കുന്നത്.
ലേസര്‍ രശ്മി ഉപയോഗിച്ചാണ് റോബോട്ടിന്റെ ചലനം നിയന്ത്രിക്കുന്നതിനുള്ള ചൂട് നല്‍കുന്നത്. ചൂട് കിട്ടുമ്പോള്‍ മടക്കിവെച്ച അലോയ് പഴയ സ്ഥിതിയിലാവുകയും അതിനെ വീണ്ടും മടക്കാന്‍ ഗ്ലാസിന്റെ നേര്‍ത്ത പാളികൊണ്ടുള്ള കവചം നല്‍കി. ചൂട് മാറി തണുക്കുമ്പോള്‍ ഈ ഗ്ലാസ് പാളി റോബോട്ടിന്റെ കാലിന്റെ മടക്ക് തിരികെ കൊണ്ടുവരുന്നു. ഞണ്ടിന്റെ രൂപത്തെ കൂടാതെ പുഴു, പുല്‍ചാടി തുടങ്ങിയ ജീവികളുടെ രൂപത്തിലും ഗവേഷകര്‍ റോബോട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
രോഗനിര്‍ണയം, ശസ്ത്രക്രിയ പോലുള്ള ഉപകരണങ്ങളില്‍ ഇത്തരം റോബോട്ടുകളെ ഉപയോഗിക്കാനാവുമെന്ന് ഗവേഷകര്‍ പറയുന്നു. ആരോഗ്യ രംഗത്തല്ലാതെ മറ്റാവശ്യങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താനാവും.
റോബോട്ടിനെ ലേസര്‍ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. ഇതിന് മറ്റ് വഴികളും ഗവേഷകര്‍ തേടുന്നുണ്ട്. റോബോട്ടിലേക്കും തിരിച്ചുമുള്ള ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമവും അവര്‍ നടത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..