കോറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ മന്‍കരുതലെന്നോണം സാമൂഹ്യ അകലം പാലിക്കുകയാണ്. ഇതില്‍ തിരിച്ചടി നേരിടുന്നത് ആളുകളെ പരസ്പരം കണ്ടുമുട്ടാന്‍ സഹായിക്കുന്ന ഡേറ്റിങ് ആപ്പുകളാണ്. പരിചിതരായ ആളുകളുമായി തന്നെ ഇടപഴകാന്‍ വയ്യ. പിന്നെങ്ങനെ ഇത്തരം ഡേറ്റിങ് ആപ്പുകളില്‍ കണ്ടെത്തുന്നവരുമായി ഇടപഴകും.?

എന്തായാലും ഈ സഹാചര്യത്തില്‍ ജനങ്ങളെ രക്ഷിക്കാനെന്നോണം താല്കാലികായി പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ശ്രമമൊന്നും ടിന്‍ഡര്‍, ബംബിള്‍ പോലുള്ള ഡേറ്റിങ് സേവനങ്ങളുടെ ഭാഗത്ത് നിന്നുമില്ല. എല്ലാ ഡേറ്റിങ് ആപ്പുകളും ഇപ്പോഴും അവരുടെ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനുള്ള ശ്രമത്തിലാണ്. എങ്കിലും അല്‍പം അകലം പാലിക്കുന്നുമുണ്ട്. 

നേരിട്ടുള്ള കണ്ടുമുട്ടലിന് പകരം ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്നതിനും ബന്ധം പുലര്‍ത്തുന്നതിനുമാണ് ഈ സേവനങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. വോയ്‌സ്‌കോള്‍, വീഡിയോ ചാറ്റ് പോലുള്ള ഫീച്ചറുകള്‍ക്ക് പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് ഇവര്‍.

'നമ്മള്‍ ഇപ്പോള്‍ ഒരു ജീവിതശൈലി മാറ്റത്തെ അഭിമുഖീകരിക്കുകയാണ്. ഡേറ്റിംഗ് അപ്ലിക്കേഷന്‍ അനുഭവം ഒരു അപ്ലിക്കേഷനുള്ളില്‍ മാത്രമുള്ള ഡേറ്റിംഗ് അനുഭവമാക്കി മാറ്റാന്‍ ഞങ്ങളുടെ ഉപയോക്താക്കളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയാണിപ്പോള്‍. ബംബിള്‍ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്ന്. 

ടിന്‍ഡറും ആളുകളെ പരസ്പരം ഇടപഴകിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ്. ലോകത്തിലെ എവിടെയുമുള്ള ആരുമായും ബന്ധപ്പെടുന്നതിന് സഹായിക്കുന്ന  പാസ്‌പോര്‍ട്ട് ഫീച്ചര്‍ അടുത്തിടെ ടിന്‍ഡര്‍ അവതരിപ്പിച്ചിരുന്നു.

പുതിയ ചാറ്റുകളുടെ എണ്ണം കൂടുന്നുണ്ടെന്നും ദൈര്‍ഘ്യമേറിയ ആശയവവിനിമയങ്ങള്‍ കൂടുന്നുണ്ടെന്നും ടിന്‍ഡര്‍ പറഞ്ഞു. 

ഇത് തന്നെയാണ് മറ്റ് ഡേറ്റിങ് ആപ്പുകളുടെയും സ്ഥിതി ആളുകള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ചാറ്റിങ് സേവനങ്ങളിലേക്കും ആശയവിനിമയ വിനോദ ഉപാധികളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍. 

Content Highlights: tinder bumble dating apps social distance coronavirus