ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യണോ?; വിവാദങ്ങള്‍ക്കിടെ സക്കര്‍ബര്‍ഗിനെ കവര്‍ ചിത്രമാക്കി ടൈം മാസിക


ആക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ കാര്യമായ നടപടികളൊന്നും ഫെയ്‌സ്ബുക്ക് കൈക്കൊള്ളുന്നില്ല

Photo: Time.com

കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും ഹാനികരമായി ബാധിക്കുന്നുണ്ടെന്നും ആഗോള തലത്തില്‍ സാമൂഹിക വിഭജനത്തിനും കലാപങ്ങള്‍ക്കും ഫെയ്‌സ്ബുക്ക് വഴിവെക്കുന്നു എന്നുമുള്ള ആരോപണം നേരിടുന്നതിനിടെ ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മുഖചിത്രമാക്കി ടൈം മാസിക.

സക്കര്‍ബര്‍ഗിന്റെ മുഖത്ത് ' ഡിലീറ്റ് ഫെയ്‌സ്ബുക്ക്?' എന്നെഴുതിയ ഒരു ഡയലോഗ് ബോക്‌സും ചേര്‍ത്താണ് മുഖ ചിത്രം നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലെ മുന്‍ ജീവനക്കാരിയ ഫ്രാന്‍സെസ് ഹൗഗന്റെ വെളിപ്പെടുത്തലുകളാണ് ഫെയ്‌സ്ബുക്കിനെ പ്രതിക്കൂട്ടിലാക്കിയ പുതിയ വിവാദങ്ങള്‍ക്കിടയാക്കിയത്. ഉപഭോക്താളുടെ സുരക്ഷയ്ക്ക് വിലകല്‍പിക്കാതെ സാമ്പത്തിക ലാഭത്തിനാണ് ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നത് എന്ന് ഹൗഗന്‍ പറയുന്നു.

അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ കാര്യമായ നടപടികളൊന്നും ഫെയ്‌സ്ബുക്ക് കൈക്കൊള്ളുന്നില്ല. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന പെണ്‍കുട്ടികളിലും കൗമാരക്കാരിലും സ്വന്തം ശരീരത്തെ കുറിച്ച് ആശങ്ക വളരുന്നുണ്ടെന്നും അവരുടെ മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് പ്ലാറ്റ് ഫോം ആഗോള തലത്തില്‍ കലാപങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും ഇടയാക്കും വിധം ജനങ്ങളില്‍ ക്രോധം വളര്‍ത്തുന്നുണ്ടെന്നും ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നുവെന്നും ഹൗഗന്‍ വെളിപ്പെടുത്തിയിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് രഹസ്യമായി കൈക്കലാക്കിയ ഫെയ്‌സ്ബുക്കിന്റെ തന്നെ ആഭ്യന്തര ഗവേഷണ രേഖകള്‍ മുന്‍നിര്‍ത്തിയാണ് ഹൗഗന്റെ വെളിപ്പെടുത്തലുകള്‍.

ഫെയ്‌സ്ബുക്കിന്റെ ലാഭത്തേക്കാള്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഫെയ്‌സ്ബുക്കിന്റെ സിവില്‍ ഇന്റഗ്രിറ്റി ടീമിനെ എങ്ങനെയാണ് ഫെയ്‌സ്ബുക്ക് ഇല്ലാതാക്കിയത് എന്ന് വിശദമാക്കുകയാണ് ടൈം മാഗസിനില്‍ ബില്ലി പെരിഗോ എഴുതിയ ലേഖനം.

ഫെയ്‌സ്ബുക്ക് നിയമിച്ച മറ്റ് സംഘങ്ങളില്‍ നിന്നെല്ലാം എല്ലായിപ്പോഴും വ്യത്യസ്തമായിരുന്നു ഫെയ്‌സ്ബുക്കിന്റെ സിവിക് ഇന്റഗ്രിറ്റി ടീം. വിദ്വേഷ പ്രസംഗം, വ്യാജ വാര്‍ത്ത എന്നിവയെ പ്രതിരോധിക്കുന്നതിനാണ് ഈ ടീമിനെ രൂപപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിന്റെ താല്‍പര്യങ്ങളേക്കാള്‍ ജനങ്ങളുടെ താല്‍പര്യത്തെ സേവിക്കുക എന്ന അനൗദ്യോഗിക പ്രതിജ്ഞയോടെയാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത് എന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.

2020 ഡിസംബറില്‍ ഫെയ്‌സ്ബുക്ക് ഈ ടീമിനെ പിരിച്ചുവിട്ടു. ഈ നടപടിയാണ് ഫ്രാന്‍സെസ് ഹൗഗന്‍ന്റെ വെളിപ്പെടുത്തലുകളിലേക്ക് നയിച്ചത്.

ഫെയ്‌സ്ബുക്കിന്റെ ഭാവി എന്ത് തന്നെയായാലും. ആന്തരികമായി അതിനെതിരെയുള്ള അതൃപ്തി വളരുന്നുണ്ടെന്ന് വ്യക്തമാണ്. ഹൗഗന്റെ വെളിപ്പെടുത്തലുകള്‍ കര്‍ശനമായ നിയന്ത്രണങ്ങളുടേയും സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ച ശക്തമാക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നുവെന്നും ബില്ലി പെരിഗോ ലേഖനത്തില്‍ ഫറഞ്ഞു.

ഹൗഗന്റെ വെളിപ്പെടുത്തലുകളൊന്നും ശരിയല്ല എന്ന പ്രതികരണമാണ് സക്കര്‍ബര്‍ഗില്‍ നിന്നുമുണ്ടായത്. ലാഭത്തിന് വേണ്ടി ജനങ്ങളില്‍ ക്രോധം വളര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ മനപ്പൂര്‍വം തള്ളിവിടുന്നുണ്ടെന്ന ആരോപണം യുക്തിരഹിതമാണ്. എന്നും സക്കര്‍ബര്‍ഗ് പറയുന്നു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented