താമസിയാതെ ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്തൊരു ജീവിതം സങ്കല്‍പ്പിക്കാനാവാതെ വരും; ടിം കുക്ക് 


Tim Cook | Photo: Gettyimages

സ്മാര്‍ട്‌ഫോണുകളും ഇന്റര്‍നെറ്റുമില്ലാത്തൊരു ജീവിതത്തെ നമ്മള്‍ ഇന്ന് തിരിഞ്ഞ് നോക്കുന്നത് പോലെ ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്തൊരു കാലത്തെ നമ്മള്‍ തിരിഞ്ഞുനോക്കുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക്. ഇറ്റലിയിലെ നേപ്പിള്‍സ് ഫെഡെറികോ സെക്കന്റ് സര്‍വകലാശാലയില്‍ നടന്ന ഒരു ഓണററി ബിരുദ ദാന ചടങ്ങിനിടെ ഓഗ്മെന്റഡ് റിയാലിറ്റിയുടെ ഭാവിയെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതിനകം തന്നെ ആപ്പ് സ്റ്റോറില്‍ ഓഗ്മെന്റഡ് റിയാലിറ്റി ആപ്പുകള്‍ ഉണ്ട്. അതിന്റെ സാധ്യതകള്‍ ഇനിയുമേറെ വര്‍ധിക്കും. എല്ലാ മേഖലയേയും ബാധിക്കും വിധം ആഴമുള്ളൊരു സാങ്കേതിക വിദ്യയാണ് എആര്‍ എന്നാണ് എനിക്ക് തോന്നുന്നത്. എആര്‍ ഉപയോഗിച്ച് പഠിപ്പിക്കുന്നതും കാര്യങ്ങള്‍ ആ രീതിയില്‍ വിശദീകരിക്കുന്നതും ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഞാന്‍ പറയുന്നു, ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാതിരുന്നൊരു കാലത്ത് നമ്മള്‍ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് തിരിഞ്ഞു നോക്കാനും ചിന്തിക്കാനും പോവുകയാണ് നമ്മള്‍.' അദ്ദേഹം ഡച്ച് മാധ്യമമായ ബ്രൈറ്റിനോട് പറഞ്ഞു.



അടുത്തകാലത്തായി വിവിധ കമ്പനികള്‍ മെറ്റാവേഴ്‌സ് രംഗത്തേക്ക് ശ്രദ്ധതിരിച്ചിരുന്നു. ഓഗ്മെന്റഡ് റിയാലിറ്റി വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍ക്ക് പ്രാധാന്യം നല്‍കുകയാണെന്ന് പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് മെറ്റ എന്ന് പേരുമാറ്റുകയും ചെയ്തു. എന്നാല്‍ ഇത്രയും നാള്‍ ഓഗ്മെന്റഡ് റിയാലിറ്റിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട വീക്ഷണങ്ങള്‍ സംബന്ധിച്ചും ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ സ്ഥാപനങ്ങളിലൊന്നായ ആപ്പിള്‍ ഇതുവരെയും ഒന്നും പറഞ്ഞിരുന്നില്ല. മെറ്റാവേഴ്‌സിലേക്കുള്ള വരവ് അല്‍പ്പം കാത്തിരുന്ന ശേഷമായിരിക്കുമെന്ന സൂചനയാണ് ബ്രൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ടിം കുക്ക് നല്‍കുന്നത്.

ഒരു കാര്യം എന്താണെന്ന് ആളുകള്‍ക്ക് മനസിലാകേണ്ടത് പ്രധാനമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മെറ്റാവേഴ്‌സ് എന്താണെന്ന് ഒരു സാധാരണ ആള്‍ക്ക് നിങ്ങളോട് പറയാന്‍ സാധിക്കുമെന്ന് എനിക്കുറപ്പില്ല.

ശരിക്കും നമുക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റുന്ന ഒന്നാണത്. നല്ലരീതിയില്‍ ഉപയോഗിക്കുകയും ചെയ്യാം. പക്ഷെ പൂര്‍ണമായും അതില്‍ ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വിര്‍ച്വല്‍ റിയാലിറ്റി നിശ്ചിത കാലഘട്ടത്തിലേക്കുള്ളതാണ്. അത് നല്ലരീതിയില്‍ ആശയവിനിമയം നടത്താനുള്ള മാര്‍ഗമല്ല. ഞാന്‍ അതിന് എതിരല്ല. പക്ഷെ ഇങ്ങനെയാണ് ഞാന്‍ അതിനെ നോക്കിക്കാണുന്നത്. ടിം കുക്ക് പറഞ്ഞു.

Content Highlights: Tim Cook Life without AR would soon be unthinkable

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented