ഒരു വര്‍ഷത്തിലേറെക്കാലം ടിം കുക്കിനെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവതിയെ വിലക്കിക്കൊണ്ടുള്ള കോടതി വിധി സമ്പാദിച്ച് ആപ്പിള്‍. സാന്റ് ക്ലാര കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ യുവതി ടിം കുക്കിനെ കടുത്ത രീതിയില്‍ ശല്യം ചെയ്തിരുന്നുവെന്ന് പറയുന്നു. അസഹനീയമായ പെരുമാറ്റമായിരുന്നു അവരുടേത്.
ടിം കുക്കിനെ നേരിട്ട് കാണാന്‍ യുവതി രാജ്യം വിട്ടുവന്നുവെന്നും അദ്ദേഹത്തിന്റെ വീട്ടിലേക്ക് രണ്ട് തവണ അതിക്രമിച്ചു കയറിയെന്നും പരാതിയില്‍ പറയുന്നു. ടിം കുക്കിന്റെ ഭാര്യയാണ് താനെന്നും തങ്ങള്‍ക്ക് ഇരട്ടക്കുട്ടികളുണ്ടെന്നും അവര്‍ പറഞ്ഞുനടന്നു.
യുവതിയാരാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ഒരു വര്‍ഷത്തിലേറെയായി യുവതി ടിം കുക്കിന് ഇമെയില്‍ വഴിയും ട്വിറ്ററിലൂടെയും ടിം കുക്കിന് ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. പലതവണ തിര നിറച്ച തോക്കുകളുടെ ചിത്രങ്ങളും അയച്ചു. ട്വീറ്റുകളില്‍ ടിം കുക്കിനെ ടാഗ് ചെയ്തു. ടിം കുക്കിനയച്ച സ്വകാര്യ സന്ദേശത്തില്‍ അദ്ദേഹവുമായി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുവെന്നും തന്റെ ക്ഷമ നശിച്ചു ഇനി ജീവിക്കാനാവില്ലെന്നുമെല്ലാം പറഞ്ഞിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 200 ഓളം ഇമെയില്‍ ന്ദേശങ്ങളാണ് ഇവര്‍ ടിം കുക്കിന് അയച്ചത്. 2021 ല്‍ ടിം കുക്കിന്റെ സ്ഥലത്തേക്ക് അതിക്രമിച്ച് കടന്നതിന് ഇവരെ പോലീസ് പിടികൂടുകയും ചെയ്തു.
ടിം കുക്കിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചരുന്നതായും ഇതെല്ലാം 'മറക്കാനും പൊറുക്കാനും' 50 കോടി ഡോളര്‍ ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു.
ഇവര്‍ ഇനിയും ആയുധമായി വരാനിടയുണ്ടെന്നും ആപ്പിള്‍ മേധാവിയുടെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാനിടയുണ്ടെന്നും കമ്പനി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ എന്ത് തുടര്‍നടപടികളാണ് ഉണ്ടായതെന്നും വ്യക്തമല്ല.
Content Highlights: Tim Cook allegedly stalked by woman who trespassed to his property
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..