ടിക് ടോക്കില്‍ രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യണം; സംഭാവന പിരിക്കല്‍ നിരോധിച്ചു


Tiktok app in appstore | Photo: Gettyimages

യു.എസിലെ രാഷ്ട്രീയക്കാരുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി ടിക് ടോക്ക്. ടിക് ടോക്ക് വഴി ധനസമാഹരണം നടത്തുന്നതിനും വിലക്കുണ്ട്. ഈ വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിക് ടോക്കില്‍ ഇടപെടുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്നതാണ് പുതിയ ഈ നീക്കം.

ബുധനാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെരിഫിക്കേഷന്‍ പ്രക്രിയകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരുകള്‍, രാഷ്ട്രീയക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്ക് ഈ നിബന്ധന ബാധകമാവുമെന്ന് ടിക് ടോക്ക് ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. ടിക് ടോക്കില്‍ നിന്ന് പണം വാരാനുള്ള രാഷ്ട്രീയക്കാരുടെ ശ്രമങ്ങള്‍ തടയിടുന്നതിനാണ് ധനസമാഹരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് വരും ആഴ്ചകളില്‍ നടപ്പിലാക്കും. ഇതോടുകൂടി രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ടിക് ടോക്ക് വഴി സംഭാവന ചോദിക്കുന്നതും ധനസമാഹരണം നടത്തുന്ന വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്നതും തടയും.

ഗിഫ്റ്റിങ്, ടിപ്പിങ്, ഇ-കൊമേഴ്‌സ് പോലുള്ള ഫീച്ചറുകള്‍ ഇവര്‍ക്ക് ലഭിക്കില്ല. ക്രിയേറ്റര്‍ ഫണ്ടിനും ഇവര്‍ യോഗ്യരാകില്ല. ടിക് ടോക്ക് പറഞ്ഞു. ടിക് ടോക്കിന്റെ പരസ്യ നയത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നേരത്തെ തന്നെ വിലക്കുണ്ട്. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ വഴി രാഷ്ട്രീയ അക്കൗണ്ടുകളില്‍ നിന്ന് പരസ്യം ചെയ്യുന്നതിനുള്ള മുഴുവന്‍ സൗകര്യങ്ങളുംനീക്കം ചെയ്യപ്പെടും.


Content Highlights: TikTok to require verification of political accounts

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented