ലണ്ടനില്‍ ഓഫീസ് പണിയാനുള്ള നീക്കം പാളുന്നു; ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ടിക് ടോക്ക്


ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ചൈനയ്ക്ക് പുറത്ത് ആസ്ഥാന കാര്യാലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടനുമായി നടന്നുവന്ന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ബൈറ്റ്ഡാന്‍സ്. ബ്രിട്ടനും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

ചൈനീസ് കമ്പനിയായ വാവേയില്‍ നിന്ന് അടുത്ത് വര്‍ഷത്തേക്കുള്ള പുതിയ 5ജി കിറ്റുകള്‍ വാങ്ങുന്നതിന് ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ബൈറ്റ്ഡാന്‍സ് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായ വാര്‍ത്തകള്‍ വരുന്നത്. ബ്രിട്ടനിലെ 5ജി ശൃംഖലയില്‍ നിന്നും വാവേയുടെ ഉപകരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനും ബ്രിട്ടന്‍ ലക്ഷ്യമിടുന്നു.

ബ്രിട്ടന്റെ ഈ തീരുമാനം ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനിടയുണ്ടെന്നും. ചൈനയില്‍ നിന്നും ഇതിനുള്ള മറുപടി ഉണ്ടാവിനടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ബൈറ്റ്ഡാന്‍സ് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ ടിക് ടോക്കിനെതിരെ സൈബര്‍ സുരക്ഷാ വിദഗ്ദര്‍ നിരന്തരം ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ചൈനയ്ക്ക് പുറത്തേക്ക് മാറ്റാന്‍ ബൈറ്റ്ഡാന്‍സ് ആഗ്രഹിക്കുന്നു. ഇതിന് അമേരിക്കയും കമ്പനിയുടെ പരിഗണനയിലുണ്ട്.

ഇന്ത്യയില്‍ നിരോധനം നേരിട്ടതിന് പിന്നാലെ അമേരിക്കയും ടിക് ടോക്ക് നിരോധിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നുണ്ട്. പക്ഷെ ചൈനയുമായുള്ള ബന്ധം വേര്‍പെടുത്തി ഒരു സ്വതന്ത്ര അമേരിക്കന്‍ കമ്പനിയായി മാറിയാല്‍ ഈ വിലക്കില്‍ നിന്നും രക്ഷപ്പെടാമെന്ന അവസരം യുഎസ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Content Highlights: TikTok pauses talks on opening London headquarters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented