ഇന്ത്യയിലെ നിരോധനം; ചൈനയോട്‌ അകലം പാലിച്ച് ടിക് ടോക്ക്


ചൈനീസ് കമ്പനിയായതിന്റെ പേരില്‍ ആഗോള വിപണിയില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ ചൈനയില്‍ നിന്നും പരമാവധി അകലം പാലിക്കാനുള്ള ശ്രമങ്ങളിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായ ബൈറ്റ്ഡാന്‍സ്.

രു ചൈനീസ് കമ്പനിയായിപ്പോയത് ബൈറ്റ്ഡാന്‍സിന് വലിയ തലവേദനയായിരിക്കുകയാണ്. ടിക് ടോക്ക് ആഗോള വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയതിനൊപ്പം ഇന്ത്യയിലും അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലും ടിക് ടോക്കിന്റെ ചൈനീസ് ബന്ധത്തിന് നേരെ സംശയം ഉടലെടുക്കുകയും ചെയ്തു.

ചൈനീസ് കമ്പനിയായതിന്റെ പേരില്‍ ആഗോള വിപണിയില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ ചൈനയില്‍ നിന്നും പരമാവധി അകലം പാലിക്കാനുള്ള ശ്രമങ്ങളിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായ ബൈറ്റ്ഡാന്‍സ്. വാള്‍ട് ഡിസ്‌നിയില്‍ നിന്നും വന്ന കെവിന്‍ മേയര്‍ ആണ് ഇപ്പോള്‍ ബൈറ്റ്ഡാന്‍സിന്റെ മേധാവി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടിക് ടോക്ക് ഉള്‍പ്പടെ വിദേശ വിപണിയില്‍ പ്രചാരത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലേക്ക് മാറ്റാനാണ് ശ്രമം.ചൈനയില്‍ ഡോയിന്‍ (Douyin) എന്നാണ് ടിക് ടോക്ക് അറിയപ്പെടുന്നത്. ചൈനക്ക് പുറത്തുള്ള രാജ്യങ്ങളിലാണ് ടിക് ടോക്ക് ലഭ്യമാക്കിയിരിക്കുന്നത്.

അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ നിരന്തരം സംശയനിഴലിലായതിനാലും നിരോധന സാധ്യത നിലനില്‍ക്കുന്നതിനാലും ടിക് ടോക്കിന്റെ ചൈനീസ് ബന്ധം പരമാവധി കുറയ്ക്കുന്നതിനായി ചൈനീസ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ ടിക് ടോക്കിന് വേണ്ടി ജോലി ചെയ്യുന്നതില്‍നിന്നും അകറ്റി നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരുന്നു. ബൈറ്റ്ഡാന്‍സിന്റെ വിദേശ ഉല്‍പ്പന്നങ്ങളുടെയെല്ലാം കോഡുകള്‍ കൈകാര്യം ചെയ്യാന്‍ ചൈനീസ് ജീവനക്കാരെ അനുവദിക്കില്ലെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍.

ബൈറ്റ്ഡാന്‍സിന്റെ ചൈനയിലേയും ആഗോള വിപണിയിലേയും പ്രവര്‍ത്തനങ്ങള്‍ വേര്‍പെടുത്താനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തിവരുന്നത്. ബൈറ്റ്ഡാന്‍സിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ നിരോധനം വന്നത് കമ്പനിയ്ക്ക് വലിയ തിരിച്ചടിയാണ്. മറ്റ് വിപണികളിലും ഇതേ കാരണത്തിന്റെ പേരില്‍ സമാന സാഹചര്യം നേരിട്ടാല്‍ അത് ടിക് ടോക്കിന്റെയും ബൈറ്റ്ഡാന്‍സിന്റെയും വലിയ നഷ്ടമായി മാറും.

ചൈനീസ് സര്‍ക്കാര്‍ ഒരിക്കലും ഉപയോക്താക്കളനുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ ചോദിച്ചാല്‍ കമ്പനി അത് അനുവദിക്കില്ലെന്നും ജൂണ്‍ 28ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഒരു കത്തില്‍ ടിക് ടോക്ക് സിഇഓ കെവിന്‍ മേയര്‍ പറഞ്ഞു.

ടിക് ടോക്ക് ചൈനയില്‍ ലഭിക്കില്ല. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ആഗോള പ്രേക്ഷകരെ അഭിമുഖീകരിക്കാന്‍ ചൈനയില്‍ നിന്നും അകലം പാലിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കളുടെ ടിക് ടോക്ക് ഡാറ്റയ്ക്കായി ചൈനീസ് സര്‍ക്കാര്‍ ഞങ്ങളോട് ഒരിക്കലും അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റ സിംഗപൂരിലെ സെര്‍വറുകളിലാമ് സംഭരിക്കുന്നതെന്നും കെവിന്‍ മേയര്‍ കത്തില്‍ വ്യക്തമാക്കി. ഭാവിയില്‍ അത്തരം ഒരു അഭ്യര്‍ത്ഥന ചൈനയില്‍ നിന്നുണ്ടായാലും അത് പാലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തയാഴ്ച ടിക് ടോക്കും സര്‍ക്കാരും തമ്മില്‍ നടക്കാനിരുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഇങ്ങനെ ഒരു കത്ത് കമ്പനി സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ അതിനിടയ്ക്ക് നിരോധനം പ്രഖ്യാപിക്കപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് ടിക് ടോക്ക്, ഹെലോ, ക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം അടുത്തിടെയൊന്നും നീങ്ങാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: TikTok keeping distance from Beijing in response to India app ban

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented