പ്രതീകാത്മക ചിത്രം | photo: twitter/tiktok
മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ സാമൂഹികമാധ്യമമായ ടിക്‌ടോകിൽ നിന്ന് നിയമവിരുദ്ധമായി ഡേറ്റ ചോർത്തിയെന്ന് സമ്മതിച്ച് ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസ്. കമ്പനിയുടെ വിവരങ്ങൾ മാധ്യമങ്ങൾ ചോർത്തുന്നത് ആരുവഴിയാണെന്ന് കണ്ടുപിടിക്കുന്നതിന്റെ ഭാഗമായാണ് ടിക്‌ടോകിൽ നിന്നും വ്യക്തിഗത വിവരങ്ങൾ എടുത്തതെന്ന് കമ്പനി വെളിപ്പെടുത്തി.
ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ സുരക്ഷിതമാണെന്നും തങ്ങളുടെ സ്വകാര്യതാനയങ്ങളിൽ ദേശീയസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഒരു കാര്യവുമില്ലെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ടിക് ടോക് നേരത്തെ വ്യക്തമാക്കിയിരുന്നു.
സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി സർക്കാർ ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും ഹാൻഡ്‌സെറ്റുകളിൽ ടിക്‌ടോക് ആപ്പ് ഉപയോഗിക്കുന്നത് അമേരിക്കൻ കോൺഗ്രസ് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു.
Content Highlights: TikTok Data Used To Track Journalists says China's ByteDance
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..