ബെയ്ജിങ്: ടിക്ടോക് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ കെവിന് മേയര്‍ സ്ഥാനമൊഴിഞ്ഞു. പകരം കമ്പനി ജനറല്‍ മാനേജര്‍ വനേസ പപ്പാസ് സി.ഇ.ഒ. ആയി താത്ക്കാലികമായി സ്ഥാനമേറ്റെടുക്കും.
വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് വ്യഹഹാരങ്ങള് ദേശീയ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി അമേരിക്കയില്‍ നിരോധിച്ചു കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവിനെതിരെ ടിക്ടോക് നിയനനടപടി തേടിയതിന് തൊട്ടു പിന്നാലെയാണ് കെവിന് മേയറിന്റെ രാജി.
'കുറച്ച് ആഴ്ചകളായി രാഷ്ട്രീയപരിസ്ഥിതിയില്‍ ഏറെ മാറ്റം വന്നിട്ടുണ്ട്. ഏകീകൃത ചട്ടക്കൂടിനാവശ്യമായ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുകയായിരുന്നു ഞാനേറ്റെടുത്ത പദവിയുടെ ഉത്തരവാദിത്തം. അത് പൂര്‍ണമായി നിറവേറ്റിക്കഴിഞ്ഞിരിക്കുകയാണ്. നിലവിലെ പശ്ചാത്തലത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കമ്പനിയില്‍നിന്ന് വിരമിക്കുന്ന കാര്യം ഏറെ വിഷമത്തോടെ നിങ്ങളെ അറിയിക്കുന്നു'. കെവിന് മേയര്‍ നല്കിയ രാജിക്കത്തില്‍ സൂചിപ്പിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഉടലെടുത്ത രാഷ്ട്രീയ പരിവര്‍ത്തനത്തെ തുടര്‍ന്ന് മേയറിന്റെ നിര്‍വഹിക്കാവുന്ന കടമകളിലും മാറ്റം വന്നതായി സി.ഇ.ഒയുടെ രാജി സ്ഥിരീകരിച്ച് ടിക് ടോക് ഇ-മെയില്‍ പ്രസ്താവന പുറത്തിറക്കി. യു.എസിലും ഇന്ത്യയിലും ടിക്ടോക് സംബന്ധിച്ച് ഉരുത്തിരിഞ്ഞിരിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ബൈറ്റ് ഡാന്‍സ് സ്ഥാപകനും സി.ഇ.ഒയുമായ യിമിങ് ഴാങ് മറ്റൊരു കത്തില്‍ വ്യക്തമാക്കി.
Content Highlights: TikTok CEO Kevin Mayer quits
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..