Tiktok | Photo: AFP
സദാചാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നിരോധിക്കപ്പെട്ട ടിക് ടോക്ക് ആപ്ലിക്കേഷന്‍ പാകിസ്താനില്‍ തിരികെയെത്തി. നിരോധനം ഏര്‍പ്പെടുത്തി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നിരോധനം പിൻവലിച്ചത്.
പാകിസ്താനിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ടിക് ടോക്കിന്റെ നിരോധനം. എന്നാല്‍ ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമായാണ് നിരോധനം നീക്കിയത് എന്നാണ് വിവരം.
പാകിസ്താനുമായി നയതന്ത്ര തലത്തില്‍ ഏറ്റവും കൂടുതല്‍ സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. സാമൂഹിക, സാമ്പത്തിക, വികസന രംഗങ്ങളില്‍ ചൈനയുടെ വലിയ സഹായം പാകിസ്താന് ലഭിക്കുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയ്ക്ക് (CPEC-സിപെക്) പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാകിസ്താന്‍ നിരോധനം പിന്‍വലിച്ചിരിക്കുന്നത്.
ഇതിനോടകം വിവിധ രാജ്യങ്ങളില്‍ ടിക് ടോക്ക് പ്രതിക്കൂട്ടിലാണ്. ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിക്കപ്പെട്ടു. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ടിക് ടോക്കിനെതിരെ വിവിധ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. അതിനിടെ പാകിസ്താനിലെ നിരോധനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പിക്കും. ഈ സാഹചര്യത്തില്‍ ബൈറ്റ്ഡാന്‍സിനെതിരെയുള്ള നിയമനടപടികളില്‍ നിന്ന് പിന്‍മാറാന്‍ ചൈനീസ് അധികാരികളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ നിരോധനം കനത്ത ആഘാതമാണ് ടിക് ടോക്കിനുണ്ടാക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ്. ടിക് ടോക്ക് ഉള്‍പ്പടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്.
Content Highlights: tiktok ban removed in pakistan amid chinese pressure
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..