ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ടിക് ടോക്ക് പിന്‍വലിക്കപ്പെട്ടു. ടിക് ടോക്ക് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് അത് നിലവില്‍ ഉപയോഗിക്കാനാവുന്നുണ്ട്. എന്നാല്‍ അതിനും സാധിക്കാതെ വന്നേക്കാം. ടിക് ടോക്കില്‍ ഇതിനകം നിരവധി വീഡിയോകള്‍ പങ്കുവെച്ച ആളുകളുണ്ട്.
ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയരായ നിരവധി മലയാളികളുണ്ട്. ടിക് ടോക്ക് രാജ്യത്ത് നിന്നും പൂര്‍ണമായും നീക്കം ചെയ്യപ്പെടും മുമ്പ് ഈ വീഡിയോകളെല്ലാം നഷ്ടമാവാതെ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ടിക് ടോക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ രണ്ട് രീതികളുണ്ട്. ഒന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള വീഡിയോകള്‍ ഓരോന്നും തിരഞ്ഞെടുത്ത് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യണം. നിങ്ങളുടെ വീഡിയോകളെല്ലാം ടിക് ടോക്കിനോട് നേരിട്ട് ആവശ്യപ്പെടുകയാണ് രണ്ടാമത്തെ രീതി.
ഓരോ വീഡിയോയും തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെയാണ്
- ടിക് ടോക്ക് ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ തുറക്കുക
- അതില്‍ ഒരു വീഡിയോ തുറക്കുക- ത്രീ ഡോട്ട് ഐക്കണ്‍ തിരഞ്ഞെടുക്കുക- സേവ് വീഡിയോ ക്ലിക്ക് ചെയ്യുക
- ഇതുവഴി ആ വീഡിയോ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഇതേ രീതിയില്‍ തന്നെ മറ്റ് വീഡിയോകളും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.
വിവരങ്ങള്‍ ആവശ്യപ്പെടാം
ടിക് ടോക്കിനോട് നേരിട്ട് വീഡിയോകളെല്ലാം ആവശ്യപ്പെടുന്ന രീതിയാണ് അടുത്തത്. അതിനായി ആവശ്യപ്പെട്ടാല്‍ എല്ലാ വീഡിയോയും ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
- നിങ്ങളുടെ ഫോണില്‍, ടിക്ക് ടോക്ക് തുറന്ന് മുകളില്‍ വലത് കോണിലുള്ള ത്രീ ഡോട്ട് ഐക്കണ്‍ ടാപ്പ് ചെയ്യുക.
- പ്രൈവസി ആന്റ് സെക്യൂരിറ്റി ടാപ്പ് ചെയ്യുക> പേഴ്സണലൈസേഷന്‍ ആന്റ് ഡാറ്റ ടാപ്പ് ചെയ്യുക> ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ ടാപ്പ് ചെയ്യുക.
- അടുത്ത സ്ക്രീനില്‍, റിക്വസ്റ്റ് ഡാറ്റ ഫയല്‍ ടാപ്പ് ചെയ്യുക. ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അപേക്ഷ ടിക് ടോക്കിന് അയക്കപ്പെടും. ശ്രദ്ധിക്കുക നിങ്ങളുടെ ഈ അപേക്ഷയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ 30 ദിവസമെങ്കിലും വേണ്ടിവരും.
- അതുകൊണ്ട് നിങ്ങളുടെ ഡാറ്റ ഡൗണ്‍ലോഡിന് തയ്യാറായോ എന്ന് ഇടക്കിടെ പരിശോധിക്കുക.
- അതിനായി ഡൗണ്‍ലോഡ് ഡാറ്റാ ടാബ് പരിശോധിച്ചാല്‍ മതി. ഡാറ്റ തയ്യാറായാല്‍ നിങ്ങള്‍ ആവശ്യപ്പെട്ട ഡാറ്റയുടെ നേരെ ഒരു ഡൗണ്‍ലോഡ് ബട്ടന് കാണാം.
- നാല് ദിവസത്തിനുള്ളില്‍ ഈ ഡാറ്റ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. അല്ലാത്തപക്ഷം ഡാറ്റ ഫയല്‍ കാലഹരണപ്പെടും.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..