ട്വിറ്ററില്‍ സ്ത്രീവിരുദ്ധ ട്വീറ്റുകള്‍ കണ്ടെത്തുന്ന അല്‍ഗൊരിതം വികസിപ്പിച്ച് ഗവേഷകര്‍


സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഉപദ്രവം, ലൈംഗികാതിക്രമം എന്നിവ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമാണ്.

പ്രതീകാത്മക ചിത്രം | Photo - AP

ട്വിറ്ററിലെ സ്ത്രീകള്‍ക്കെതിരായ ഹാനികരവും അധിക്ഷേപകരവുമായ പോസ്റ്റുകള്‍ കണ്ടെത്തുന്നതിനായി നൂതനമായൊരു അല്‍ഗോരിതം വികസിപ്പിച്ചെടുത്ത് ഗവേഷക സംഘം. ഇത് സ്ത്രീവിരുദ്ധ ട്വീറ്റുകള്‍ കൂട്ടത്തോടെ ഒഴിവാക്കും.

സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഉപദ്രവം, ലൈംഗികാതിക്രമം എന്നിവ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമാണ്. ഇതിനെതിരെ ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി (ക്യുയുടി) യിലെ ഗവേഷകരാണ് ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍ വികസിപ്പിച്ചെടുത്തത്.

Whore, Slut, Rape എന്നീ കീവേഡുകള്‍ ഉപയോഗിച്ച് പത്ത് ലക്ഷം ട്വീറ്റുകളില്‍ നടത്തിയ തിരച്ചിലില്‍ 75 ശതമാനം കൃത്യതയോടെ സ്ത്രീവിരുദ്ധ ഉള്ളടക്കം തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് സാധിച്ചു.

ഇപ്പോള്‍ ഒരു ഉപയോക്താവിന് അവര്‍ക്കെതിരെ വരുന്ന ഉപദ്രവങ്ങള്‍ പരാതിപ്പെടാനുള്ള സൗകര്യമുണ്ട് (സോഷ്യല്‍ മീഡിയയില്‍). ഓണ്‍ലൈനില്‍ സ്ത്രീകള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിന് ഉപദ്രവകരമായ ഉള്ളടക്കങ്ങള്‍ സ്വയം തിരിച്ചറിയുകയും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഞങ്ങളുടെമെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. അസോസിയേറ്റ് പ്രൊഫസര്‍ റിച്ചി നായക് പറഞ്ഞു.

'ലോങ് ഷോര്‍ട്ട്-ടേം മെമ്മറി വിത്ത് ട്രാന്‍സ്ഫര്‍ ലേണിങ്' എന്നാണ് ഡീപ്പ് ലേണിങ് അല്‍ഗൊരിതത്തിന് നല്‍കിയിരിക്കുന്ന പേര് . ഒരു വാക്കിന്റെ അര്‍ത്ഥത്തിന്റെ മുന്‍കാല വ്യാഖ്യാനങ്ങള്‍ പരിശോധിക്കാനും പിന്നീടതിന് വന്ന മാറ്റങ്ങള്‍ മനസിലാക്കാനും അതിനനുസരിച്ച് അര്‍ത്ഥം തിരിച്ചറിയാനും ഈ സംവിധാനത്തിന് സാധിക്കും.

'ഈ സംവിധാനത്തിന് ഭാവിയില്‍ വര്‍ഗ്ഗീയത, സ്വവര്‍ഗ്ഗരതി അല്ലെങ്കില്‍ വൈകല്യമുള്ളവരോടുള്ള അധിക്ഷേപങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനും സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Content Highlights: This algorithm can detect abuse against women on Twitter

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented