ഫോർ പ്ലേയുടെ അർത്ഥം എന്താണെന്ന് അന്വേഷിക്കുകയാണ് മലയാളികൾ. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയാണ് മലയാളികൾക്കിടയിൽ ഇങ്ങനെ ഒരു സംശയത്തിനിടയാക്കിയത്.
പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ കിടപ്പുമുറിയിൽ വെച്ച് നായിക നായകനോട് തനിക്ക് ഫോർപ്ലേ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സിനിമ കണ്ട പലർക്കും എന്താണ് ഈ ഫോർപ്ലേ എന്ന് മനസിലായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ഒരാഴ്ചക്കാലത്തെ കേരളത്തിൽ നിന്നുള്ള ഗൂഗിൾ സെർച്ച് ട്രെൻഡ്.
ഫോർപ്ലേയുടെ മലയാളം അർത്ഥം എന്താണെന്നും ആളുകൾ അന്വേഷിക്കുന്നു.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയും അഭിനേതാക്കളും അനുബന്ധ സെർച്ചുകളായി വരുന്നുണ്ട്.
എന്താണ് ഫോർപ്ലേ?
ലൈംഗിക ബന്ധത്തിന് മുമ്പ് ലൈംഗിക ഉത്തേജനം ലഭിക്കുന്നതിനായി പങ്കാളികൾ തമ്മിൽ ചെയ്യുന്ന വൈകാരികവും ശാരീരികവുമായി പ്രവൃത്തികളാണ് ഫോർപ്ലേ. ഉത്തേജനം നൽകും വിധമുള്ള ശാരീരിക പ്രവൃത്തികളും സംഭാഷണങ്ങളും മറ്റ് വൈകാരിക പ്രകടനങ്ങളും ഫോർപ്ലേയിൽ പെടും.
Content Highlights:ther great indian kitchen foreplay search term trend in kerala