ഭൂമിയേക്കാള്‍ 13 ഇരട്ടി വൈദ്യുതി നിര്‍മിക്കാം, ബഹിരാകാശത്ത് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ യു.കെ.


സൗരോര്‍ജ നിര്‍മാണത്തിന് ഭൂമിയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ തന്നെ ഈ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാനാവും.

ബഹിരാകാശത്തെ സൗരോർജ പ്ലാന്റിൻറെ മാതൃക | Photo: frazer nash consultancy , spaceenergyinitiative.org

ഹിരാകാശത്ത് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനും അവിടെനിന്ന് ഉത്പാദിപ്പിക്കുന്ന ഊര്‍ജം ലേസര്‍ സാങ്കേതികത ഉപയോഗിച്ച് ഭൂമിയിലേക്കയക്കാനും യു.കെ. പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2050-ഓടുകൂടി ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2021-ല്‍ തുടക്കമിട്ട യു.കെ. സ്‌പേസ് എനര്‍ജി ഇനിഷ്യേറ്റീവിന്റെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്യപ്പെടുന്നത്.

വ്യോമയാന നിര്‍മാണ കമ്പനിയായ എയര്‍ബസ് കേബ്രിജ് സര്‍വകലാശാല, ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്ന എസ്എസ്ടിഎല്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ യുകെയുടെ സ്‌പേസ് എനര്‍ജി ഇനിഷ്യേറ്റീവിന്റെ ഭാഗമാണെന്ന് സ്‌പേസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം യു.കെ. സര്‍ക്കാര്‍ നിയോഗിച്ച ഫ്രേസര്‍-നാഷ് കണ്‍സള്‍ട്ടന്‍സിയുടെ എഞ്ചിനീയറിങ് പഠനത്തെ അടിസ്ഥാനമാക്കിയാണ് സ്‌പേസ് എനര്‍ജി ഇനിഷ്യേറ്റീവ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

സൗരോര്‍ജ നിര്‍മാണത്തിന് ഭൂമിയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ തന്നെ ഈ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാനാവും. പദ്ധതിയുടെ വലിപ്പവും സാധ്യതകളുമാണ് വെല്ലുവിളിയായുള്ളതെന്ന് യു.കെ. സ്‌പേസ് എനര്‍ജി ഇനിഷ്യേറ്റീവ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ സോള്‍ടോ പറഞ്ഞു. 12 വര്‍ഷത്തെ വികസന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. റോബോട്ടുകളാണ് ഈ പ്ലാന്റ് വിന്യസിക്കുക. 2035-ഓടെ വൈദ്യുതി ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് അയക്കാനാകുമെന്നും സോള്‍ടോ പറഞ്ഞു.

ഈ പദ്ധതിയ്ക്ക് വേണ്ടി ബ്രിട്ടീഷ് എഞ്ചിനീയറിങ് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഇലക്ട്രിക് കമ്പനി കാസിയോപിയ (CASSIOPeia) അഥവാ കോണ്‍സ്റ്റന്റ് അപ്പേര്‍ച്ചര്‍, സോളിഡ് സ്‌റ്റേറ്റ്, ഇന്റഗ്രേറ്റഡ്, ഓര്‍ബിറ്റല്‍ ഫേസ്ഡ് അരേ എന്നൊരു മാതൃക വികസിപ്പിച്ചിട്ടുണ്ട്. ഈ ആശയം സ്‌പേസ് എനര്‍ജി ഇനിഷ്യേറ്റീവ് പരിശോധിച്ചുവരികയാണ്. പ്ലാന്റ് ഘട്ടം ഘട്ടമായി വലുതാക്കാന്‍ കഴിയും വിധമാണ് കാസിയോപിയ മാതൃക തയ്യാറാക്കിയിട്ടുള്ളത്.

ഈ പദ്ധതിയ്ക്ക് വേണ്ടി സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പിന് സമാനമായ ഭാരം പേറിയുള്ള 300 റോക്കറ്റ് വിക്ഷേപണങ്ങള്‍ നടത്തേണ്ടിവരും. 36,000 കിലോ മീറ്റര്‍ ദൂരത്തായുള്ള ഭ്രമണപഥത്തില്‍ എപ്പോഴും സൂര്യന് നേരെ വരും വിധത്തിലായിരിക്കും പ്ലാന്റ് സ്ഥിതി ചെയ്യുക.

ഭൂമിയില്‍ ഉപയോഗിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് സമാനമായ വലുതും ഭാരം കുറഞ്ഞതുമായ സോളാര്‍ പാനലാണ് പ്ലാന്റില്‍ ഉപയോഗിക്കുക. അവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു സോളിഡ് സ്‌റ്റേറ്റ് റേഡിയോ ഫ്രീക്വന്‍സി ആംപ്ലിഫയര്‍ ഉപയോഗിച്ച് മൈക്രോവേവുകളായി പരിവര്‍ത്തനം ചെയ്യുകയും അത് ഭൂമിയിലേക്ക് അയക്കുകയും ചെയ്യും.

ഭൂമിയിലുള്ള ഒരു സോളാര്‍ പ്ലാന്റിന്റെ അതേ വലിപ്പത്തില്‍ ബഹിരാകാശത്തുള്ള സോളാര്‍ പ്ലാന്റിന് 13 മടങ്ങ് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഭൂമിയെ പോലെ സൂര്യോദയത്തിന്റെ ഇടവേളകളില്ലാതെ ബഹിരാകാശത്ത് എപ്പോഴും സൂര്യപ്രകാശം ലഭിക്കുമെന്നത് ഇതിന് ഒരു കാരണമാണ്.

ബഹിരാകാശത്ത് നിന്നുള്ള വൈദ്യുതി പിടിച്ചെടുക്കാന്‍ ഭൂമിയില്‍ ഭീമന്‍ ആന്റിന സ്ഥാപിക്കേണ്ടിവരും. ഇതിനെ റെക്റ്റിന (rectenna) എന്നാണ് വിളിക്കുക. ബഹിരാകാശത്ത് നിന്ന് അയക്കുന്ന മൈക്രോവേവ് റേഡിയേഷന്‍ റെക്റ്റിന പിടിച്ചെടുക്കുകയും അത് വീണ്ടും വൈദ്യുതോര്‍ജമായി മാറ്റുകയും ചെയ്യും. ഈ റേഡിയേഷന്‍ മൂലം ജനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുണ്ടാവില്ലെന്നും സ്‌പേസ് എനര്‍ജി ഇനിഷ്യേറ്റീവ് അവകാശപ്പെടുന്നു.

Content Highlights: Solar power plant in space, UK, UK Space Energy Initiative

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented