യഥാര്‍ഥ 'പബ്ജി ഗെയിം' ഇനി സൗജന്യമായി കളിക്കാം; പ്രഖ്യാപനവുമായി ക്രാഫ്റ്റണ്‍


2017 ല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ സ്റ്റീമില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍ പണം നല്‍കി മാത്രം കളിക്കാന്‍ സാധിക്കുന്ന ഗെയിം ആയിരുന്നു പബ്ജി.

Photo: Krafton

ഥാര്‍ഥ 'പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട്‌സ്' അഥവാ 'പബ്ജി' സൗജന്യ ഗെയിം ആയി മാറുന്നു. 2022 ജനുവരി 12 മുതല്‍ ഗെയിം സൗജന്യമായി എല്ലാവര്‍ക്കും കളിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

2017-ല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ സ്റ്റീമില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍ പണം നല്‍കി മാത്രം കളിക്കാന്‍ സാധിക്കുന്ന ഗെയിം ആയിരുന്നു പബ്ജി. വളരെ പെട്ടെന്ന് തന്നെ ആഗോള തലത്തില്‍ ഗെയിമര്‍മാര്‍ക്കിടയില്‍ ഇത് ജനപ്രീതി നേടിയെടുത്തു. എപ്പിക് ഗെയിംസിന്റെ ഫോര്‍ട്ട്‌നൈറ്റ് ഗെയിമില്‍ സൗജന്യ ബാറ്റില്‍ റോയേല്‍ മോഡ് നിര്‍മിക്കുന്നതിന് ഈ ഗെയിം പ്രചോദനമായി മാറി.



പബ്ജിയുടെ മൊബൈല്‍ പതിപ്പ് നേരത്തെ തന്നെ ഇന്‍ ആപ്പ് പര്‍ച്ചേസുകളൊടു കൂടി സൗജന്യമായി കളിക്കാന്‍ സാധിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ തന്നെയാണ് യഥാര്‍ഥ പബ്ജി സൗജന്യമാക്കാന്‍ പോവുന്നത്.

കാശ് കൊടുക്കാതെ കളിക്കാന്‍ സാധിക്കുമെങ്കിലും ഗെയിമിലെ ചില ഘടകങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഫീസ് കൊടുക്കണം. ചില മാച്ച് മോഡുകള്‍, സ്‌പെഷ്യല്‍ ഇന്‍ഗെയിം- ഐറ്റംസ്, പോലുള്ളവ ഈ രീതിയിലാണ് ലഭ്യമാക. ഇതിനായി പ്രത്യേക ബാറ്റില്‍ഗ്രൗണ്ട്‌സ് പ്ലസ് അപ്‌ഗ്രേഡും ലഭ്യമാക്കും. ഇതിന് 12.99 ഡോളര്‍ (984 രൂപയോളം) ആണ് ഈടാക്കുക. ഇത് പക്ഷെ നിര്‍ബന്ധിതമായ ഒന്നല്ല. ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

നിലവില്‍ പബ്ജിയ്ക്ക് പണം നല്‍കിയ ഗെയിമര്‍മാര്‍ക്ക് ബാറ്റില്‍ഗ്രൗണ്ട് പ്ലസും ഇന്‍ഗെയിം- ഐറ്റംസും ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ പാക്ക് നല്‍കും.

പബ്ജി റിലീസ് ചെയ്തത് മുതല്‍ 7.5 കോടി കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് ക്രാഫ്റ്റണ്‍ ക്രിയേറ്റീവ് ഡയറക്ടര്‍ പറയുന്നത്. ഇതിന്റെ മൊബൈല്‍ പതിപ്പ് 100 കോടിയിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് പബ്ജി-ന്യൂസ്റ്റേറ്റ് എന്ന പേരില്‍ രണ്ടാമത്തെ സൗജന്യ ഗെയിം അവതരിപ്പിച്ചത്.

Content Highlights: Player Unknown Battlegrounds, PUBG, Pubg Mobile, Pubg: New State

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented