ആഗോളതലത്തില്‍ നാലായിരത്തോളം ഇവി സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിച്ച് റെക്കോര്‍ഡിട്ട് ടെസ്‌ല 


Photo: Gettyimages

സാന്‍ഫ്രാന്‍സിസ്‌കോ: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളില്‍ മുന്‍നിരയിലുള്ള ടെസ് ല ആഗോള തലത്തില്‍ നാലായിരത്തോളം സൂപ്പര്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചു. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം 3971 സൂപ്പര്‍ ചാര്‍ജറുകളാണ് കമ്പനി സ്ഥാപിച്ചത്. 2021 ല്‍ ഇത് 2,966 എണ്ണമായിരുന്നു.

ടെസ്‌ലയുടെ സൂപ്പര്‍ ചാര്‍ജര്‍ കണക്ടറുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 36165 എണ്ണമാണുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 34.44 ശതമാനം വര്‍ധനവാണിത്. വരും വര്‍ഷങ്ങളില്‍ സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കുന്നത് ടെസ്‌ല ഇനിയും വര്‍ധിപ്പിച്ചേക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സൂപ്പര്‍ചാര്‍ജര്‍ വിഭാഗത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കാന്‍ ടെസ്ലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ ഫിന്‍ബോള്‍ഡ് പറഞ്ഞു.

മുന്‍നിര വാഹന ബ്രാന്‍ഡുകളെല്ലാം തന്നെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് ആഗോള തലത്തില്‍ ടെസ് ലയ്ക്ക് മുന്നില്‍ ശക്തമായ മത്സരം സൃഷ്ടിക്കും. സ്വന്തം വാഹനങ്ങളല്ലാതെ മറ്റ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളുടേയും ബാറ്ററി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ടെസ്‌ല സൂപ്പര്‍ ചാര്‍ജറുകളില്‍ ലഭ്യമാക്കുന്നുണ്ട്.

Content Highlights: Tesla installs record 4K EV supercharger stations globally

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented