അടുത്തവര്‍ഷം 50,000 സെമി ട്രക്കുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് ടെസ്‌ല


Photo: Tesla

സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള വൈദ്യുത വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല അടുത്തവര്‍ഷം 50,000 സെമി ട്രക്കുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. അടുത്ത വര്‍ഷം സെമി ട്രക്ക് നിര്‍മാണം വര്‍ധിപ്പിക്കുമെന്ന മസ്‌കിന്റെ പ്രസ്താവന ടെസ്ലരാറ്റിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

വടക്കെ അമേരിക്കയ്ക്ക് പുറത്തേക്കും തങ്ങള്‍ വിപണി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വില ഇപ്പോള്‍ പറയുന്നില്ലെങ്കിലും അത് യാത്രാ വാഹനങ്ങളേക്കാള്‍ കൂടുതലായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



നിലവില്‍ യുഎസിലെ ക്ലാസ് 8 ട്രക്ക് വിപണിയില്‍ ഫ്രെയ്റ്റ്‌ലൈനര്‍ എന്ന കമ്പനിയാണ് മുന്നിലുള്ളത്. 2020 ല്‍ മാത്രം 71000 യൂണിറ്റുകളാണ് ഇവര്‍ വിറ്റഴിച്ചത്. 2019 ല്‍ ഒരു ലക്ഷം യൂണിറ്റുകളും ഇവര്‍ വിറ്റഴിച്ചിട്ടുണ്ട്.

ടെസ് ലയുടെ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകളാണ് സെമി. ഒറ്റ ചാര്‍ജില്‍ 300 മൈല്‍ (482-കിമീ) മുതല്‍ 500 മൈല്‍ (804 കിമീ) വരെ സഞ്ചരിക്കാനും മണിക്കൂറില്‍ 90 ലേറെ കീലോമീറ്റര്‍ കിമീ വരെ വേഗത്തില്‍ സഞ്ചരിക്കാനും സെമിയ്ക്ക സാധിക്കും. 30 മിനിറ്റില്‍ 70 ശതമാനം ചാര്‍ജ് ചെയ്യാനും ഇതില്‍ സാധിക്കും.

Content Highlights: Tesla aims to produce 50K Tesla Semi in 2024

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented