ടെലഗ്രാം നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ സാമ്രാജ്യം; ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക !


ടെക്നോളജി ഡെസ്ക്

3 min read
Read later
Print
Share

Photo:Getty Images

രു തരത്തില്‍ പറഞ്ഞാല്‍ വാട്‌സാപ്പിനേക്കാള്‍ ഏറെ മികച്ച സൗകര്യങ്ങളോടുകൂടിയ മെസേജിങ് പ്ലാറ്റ്‌ഫോം ആണ് ടെലഗ്രാം. വാട്‌സാപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പലവിധ സൗകര്യങ്ങളും വളരെ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട് ഈ പ്ലാറ്റ്‌ഫോമില്‍. എന്നാല്‍ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുകയാണ് ടെലഗ്രാമില്‍.

നിരവധി പുതിയ സിനിമകള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്ന പൈറസി ഗ്രൂപ്പുകളും, അഡള്‍ട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും സജീവമായി ടെലഗ്രാമില്‍ നിലനില്‍ക്കുന്നു. ലളിതമായ സെര്‍ച്ചുകളിലൂടെ ഈ ഉള്ളടക്കങ്ങള്‍ ആര്‍ക്കും ലഭ്യമാവും എന്ന അവസ്ഥയാണുള്ളത്.

പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നയിടം

ആമസോണ്‍ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ടെലഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പൈറസി ഗ്രൂപ്പുകള്‍ അതിവേഗം നീക്കം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിനെ മറികടക്കാന്‍ ബാക്ക് അപ്പ് ഗ്രൂപ്പുകള്‍ എന്ന പേരില്‍ നേരത്തെ തന്നെ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വെക്കുകയും അതിന്റെ ലിങ്ക് സജീവമായ ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയും ചെയ്യുന്നു. പല ഗ്രൂപ്പുകളിലും അംഗമാകാതെ തന്നെ അതിലെ ഉള്ളടക്കങ്ങള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുമെന്നതും ഉപഭോക്താക്കള്‍ക്ക് നേട്ടമാകുകയാണ്.

അഡള്‍ട്ട് ഗ്രൂപ്പുകള്‍ക്കും സമാനമായ പ്രവര്‍ത്തനശൈലി

വീഡിയോകള്‍, ചിത്രങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങളാണ് സാധാരണ നിലയില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചും ഉപഭോക്താക്കളുടെ റിപ്പോര്‍ട്ടുകളിലൂടെയും നീക്കം ചെയ്യുന്നത്. എന്നാല്‍ അശ്ലീല സംഭാഷണങ്ങളും ചൈല്‍ഡ് പോണോഗ്രഫിയും ലൈംഗിക പീഡനങ്ങളും ഉള്‍പ്പടെ വിഷയമായി വരുന്ന ആശയവിനിമയങ്ങള്‍ നടത്തുന്നതും അവരുടെ കൂട്ടായ്മയുണ്ടാവുന്നതും നിയന്ത്രിക്കാനുള്ള സംവിധാനം ടെലഗ്രാമിലോ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കോ ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും അശ്ലീല വീഡിയോകള്‍ നിര്‍ബാധം ടെലഗ്രാമിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്. ചൈല്‍ഡ് പോണോഗ്രഫി വീഡിയോകള്‍ നേരിട്ട് ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വരുന്നതിന് വലിയ നിയന്ത്രണമുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ മറികടക്കാനുള്ള വഴിയും സൈബര്‍ കുറ്റവാളികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഗൂഗിള്‍ ഡ്രൈവിന് സമാനമായ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളെ പ്രയോജനപ്പെടുത്തി. ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്യുകയും ആ ഫോള്‍ഡറിന്റേയോ ഫയലിന്റേയോ ലിങ്കുകള്‍ ടെലഗ്രാം വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും പ്രചരിപ്പിക്കുകയാണ്. ലിങ്കുകള്‍ കാശിന് വില്‍ക്കുന്ന സംഘവുമുണ്ട്. ഇങ്ങനെ പങ്കുവെക്കുന്ന ലിങ്കുകള്‍ സൃഷ്ടിച്ചതും കൈകാര്യം ചെയ്തതും പക്ഷെ ഈ വിതരണക്കാര്‍ തന്നെയാവണമെന്നില്ല. തങ്ങള്‍ക്കു കിട്ടിയ ലിങ്കുകള്‍ ഇവര്‍ മറിച്ചുവില്‍ക്കുകയാണ്. ഇത്തരം ലിങ്കുകളില്‍ മാല്‍വെയറുകള്‍ ഉള്‍പ്പടെയുള്ള അപകടങ്ങളും ഉണ്ടായേക്കും.

വാട്‌സാപ്പ് ഗ്രൂപ്പിലെ ചൈല്‍ഡ് പോണോഗ്രഫി ഗ്രൂപ്പുകളെ കുറിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാതൃഭൂമി ഡോട്ട്‌കോം വാര്‍ത്ത നല്‍കിയിരുന്നു. ഇപ്പോഴും അത്തരം ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഇത്തരം തേഡ്പാര്‍ട്ടി സേവനങ്ങളുടെ ലിങ്കുകള്‍ വഴി നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുമുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളിലേക്കും പോണോഗ്രഫിയെത്തുന്നു

ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ കയ്യിലുള്ള കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവും. ലളിതമായൊരു ഗൂഗിള്‍ സെര്‍ച്ചില്‍ ഇത്തരം ടെലഗ്രാം ലിങ്കുകള്‍ ലഭ്യമാണ്. ചെറുതും വലുതുമായി നിരവധി ചാനലുകളും ഗ്രൂപ്പുകളും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ ലിങ്കുകളില്‍ നിന്ന് ലിങ്കുകളിലേക്ക് വ്യാപിക്കുന്ന ശൃംഖലയാണ് ടെലഗ്രാമിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളും ആശയവിനിമയങ്ങളും നടക്കുന്ന ചാനലുകള്‍ക്കുള്ളത്. പ്രൈവറ്റ് ചാനലുകളും ഗ്രൂപ്പുകളും സാധാരണ സെര്‍ച്ചില്‍ കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും ഇത്തരം പബ്ലിക്ക് ഗ്രൂപ്പുകള്‍ വഴിയും മറ്റും ആ ഗ്രൂപ്പുകളിലേക്കുള്ള താല്കാലിക ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്.

മാതാപിതാക്കളില്‍ നിന്ന് മറച്ചുവെക്കുക എളുപ്പം

ടെലഗ്രാമിലെ സ്വകാര്യത ഫീച്ചറുകള്‍ ദുരുപയോഗം ചെയ്ത് അതിവേഗം ഈ ഗ്രൂപ്പുകളില്‍ നിന്ന് പിന്‍വലിയാനും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ഇരുകക്ഷികള്‍ക്കും കാണാനാവാത്ത വിധം നീക്കം ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങള്‍ ടെലഗ്രാമിലുള്ളത് ടെലഗ്രാമിലെ ഇടപെടല്‍ ഒറ്റനോട്ടത്തില്‍ മറ്റാരും അറിയാതിരിക്കാനുള്ള എളുപ്പവഴിയാവുകയാണ്. മറ്റുള്ളവരില്‍ നിന്ന് ഫോണ്‍നമ്പര്‍ മറച്ചുവെക്കാനും യൂസര്‍ ഐഡി മാറ്റാനുമുള്ള സൗകര്യം ഉപഭോക്താവിന് മറ്റ് ഉപഭോക്താക്കളില്‍ നിന്ന് സ്വകാര്യത നല്‍കുകയും ചെയ്യുന്നത് ടെലഗ്രാം വഴിയുള്ള ഇടപെടലുകള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്.

നിയമവിരുദ്ധ ഇടപെടലുകളുടെ പേരില്‍ കുപ്രസിദ്ധമായ ടെലഗ്രാം

വളരെ നേരത്തെ തന്നെ നിയമവിരുദ്ധ ശക്തികളുടെ സാന്നിധ്യം ചൂണ്ടിക്കാണിച്ച് ടെലഗ്രാം വിമര്‍ശനം നേരിടുന്നുണ്ട്. തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകള്‍പോലും ആശയ പ്രചാരണത്തിനായി ടെലഗ്രാം ഉപയോഗിച്ചിരുന്നു. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കാന്‍ ആകുന്നതും ഇതിന് സഹായകമാവുന്നു. ഗ്രൂപ്പുകള്‍ ബാന്‍ ചെയ്തും നീക്കം ചെയ്തും ടെലഗ്രാം ഇതിന് നടപടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അവയൊന്നും കര്‍ശനമോ പര്യാപ്തമോ ആവുന്നില്ല.


ചൈല്‍ഡ് പോണ്‍ കാണുന്നത് തന്നെ കുറ്റകരം: പോലീസ്

ടെലഗ്രാമിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നതിനുള്ള തകൃതിയായ ശ്രമങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. പലപ്പോഴും ഇത്തരം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ വിദേശത്ത് നിന്നുള്ളവരാണെന്നത് നടപടി സ്വീകരിക്കുന്നതിന് വെല്ലുവിളിയാവുന്നുണ്ടെന്നാണ് കോഴിക്കോട് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ സിഐ ദിനേശ് കോറോത്ത് പറയുന്നത്. പ്രധാനമായും സാമ്പത്തിക തട്ടിപ്പുകളാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ചൈല്‍ഡ് പോണോഗ്രഫി വെബ്‌സൈറ്റുകള്‍ തിരയുന്നവരെ കണ്ടെത്താനുള്ള പരിശോധനകളും പരാതികളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങളും സൈബര്‍ പോലീസ് നടത്തിവരുന്നുണ്ട്. അത് കാണുന്നത് തന്നെ കുറ്റകരമാണ്.


Content Highlights: telegram illegal content groups channel active

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
disney

1 min

ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ പാസ് വേഡ് പങ്കുവെച്ചാല്‍ അക്കൗണ്ട് തന്നെ പോയേക്കാം

Sep 30, 2023


Linda

2 min

ലിന്‍ഡ യക്കരിനോയുടെ ഫോണില്‍ X ആപ്പ് കാണുന്നില്ല, ചര്‍ച്ചയായി പുതിയ അഭിമുഖം

Sep 30, 2023


x

1 min

ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി Xvideos, വമ്പന്‍ ട്രോളായി പേരുമാറ്റം

Jul 24, 2023

Most Commented