Mobile tower | Mathrubhumi Archives
മുംബൈ: രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് അന്തിമ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോഓര്‍ഡിനേറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ടെലികോം കമ്പനികള്‍ ജൂണ്‍ 15 ന് മുമ്പ് ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് ടെലികോം വകുപ്പ്.
പറഞ്ഞ തീയ്യതിയ്ക്ക് മുമ്പ് നിര്‍ദേശം നടപ്പായില്ലെങ്കില്‍ കമ്പനികള്‍ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ചില ടെലികോം കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ട്രസ്റ്റഡ് ടെലികോം പോര്‍ട്ടലില്‍ ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മന്ത്രാലയം പറയുന്നു.
ഒരുവര്‍ഷം മുമ്പാണ് രാജ്യത്തെ ടെലികോം കമ്പനികളെല്ലാം ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ നോഡല്‍ ഓഫീസര്‍ക്കാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററുമായി പരസ്പരം സംവദിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്കുന്നതിനുമുള്ള പ്ലാറ്റ്ഫോമായ ട്രസ്റ്റഡ് ടെലികോം പോര്ട്ടലിലേക്ക്പ്രവേശനം ലഭിക്കുക. കമ്പനിയുടെ നെറ്റ് വര്‍ക്ക് പ്ലാനുകളെ കുറിച്ച് എന്‍സിഎസ് സിയെ അറിയിക്കേണ്ട ചുമതല നോഡല്‍ ഓഫീസര്‍ക്കാണ്.
എന്‍സിഎസ്.സിയും കമ്പനിയും തമ്മിലുള്ള ഇടപാടുകള്‍ ഈ നോഡല്‍ ഓഫീസര്‍ മുഖേനയാണ് നടക്കേണ്ടത്.
കമ്പനികള്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ക്ക് വേണ്ട അനുമതികള്‍ നല്‍കുക എന്‍.സി.എസ്.സി ആയിരിക്കും. അനുമതിയുള്ള കമ്പനികളില്‍ നിന്ന് മാത്രമേ നെറ്റ് വര്‍ക്ക് വിന്യാസത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ പാടുള്ളൂ.
Content Highlights: telecom department sets June 15 deadline for nodal officer appointment
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..