5ജി-യില്‍ വന്‍ അവസരങ്ങള്‍; സ്റ്റാര്‍ട്ട്അപ്പ് ജീവനക്കാരെ ലക്ഷ്യമിട്ട് ടെലികോം കമ്പനികള്‍ 


അടുത്ത രണ്ട് വര്‍ഷക്കാലത്തേക്ക് ടെലികോം മേഖലയില്‍ നിയമനങ്ങള്‍ നടക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ നിയമന സ്ഥാപനങ്ങള്‍ പറയുന്നത്. 

Photo: MBI

മുംബൈ: 5ജി നെറ്റ്‌വർക്ക്‌ വിന്യാസത്തിന് ഒരുങ്ങുന്ന ടെലികോം മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍. 15,000 മുതല്‍ 20,000 പേരുടെ ഒഴിവുകള്‍ ഈ മേഖലയിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ ഒഴിവുകള്‍ നികത്താനുള്ള ശ്രമം നടക്കും. 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ ഡിസംബറോടുകൂടി ഇതില്‍ മൂന്നിലൊന്ന് ഒഴിവുകള്‍ നികത്തിയേക്കും.

രാജ്യത്തെ വിവിധ സ്റ്റാര്‍ട്ട് അപ്പ് ജീവനക്കാരെയാണ് ഈ ഒഴിവുകള്‍ നികത്താനായി ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്. 2020 ജനുവരി മുതല്‍ 23,000 പേര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇ.ടി. ടെലികോം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ജോലിസ്ഥിരത ഉറപ്പാക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളിലെ ജീവനക്കാര്‍ പരമ്പരാഗത കമ്പനികളിലേക്കും ബഹുരാഷ്ട്ര കമ്പനികളിലേക്കും മാറാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വിദഗ്ദരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ തൊഴില്‍ തേടുന്ന 40,000-ഓളം സ്റ്റാര്‍ട്ട് അപ്പ് ജീവനക്കാരുണ്ടെന്നാണ് അനുമാനം.കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷക്കാലത്തിനിടയ്ക്ക് ടെലികോം കമ്പനികളില്‍ നിന്നും നിരവധി ജീവനക്കാര്‍ സ്റ്റാര്‍ട്ട് അപ്പുകളിലേക്ക് പോയിട്ടുണ്ടെന്നും ഇപ്പോള്‍, ഇതില്‍ സ്റ്റാര്‍ട്ട് അപ്പ് ജീവനക്കാര്‍ തിരിച്ചുവരവിന് ശ്രമിക്കുമെന്നും തൊഴില്‍ നിയമന സ്ഥാപനമായ ടീം ലീസ് സര്‍വീസസ് വൈസ് പ്രസിഡന്റ് എ. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷക്കാലത്തേക്ക് ടെലികോം മേഖലയില്‍ നിയമനങ്ങള്‍ നടക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ നിയമന സ്ഥാപനങ്ങള്‍ പറയുന്നത്.

ക്ലൗഡ് കംപ്യൂട്ടങ് വിദഗ്ദര്‍, യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍മാര്‍, സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യല്‍സ്റ്റുകള്‍, ഡാറ്റാ സയന്‍സ്, ഡാറ്റ അനലറ്റിക്‌സ് വിദഗ്ദര്‍ തുടങ്ങിയവരെയാണ് തുടക്കത്തില്‍ ആവശ്യമായി വരിക. 15000 അവസരങ്ങള്‍ ഈ മേഖലകളില്‍ ഉണ്ടാവും. ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സൈബര്‍ സെക്യൂരിറ്റി, തുടങ്ങിയ മേഖലകളിലും 5ജിയുടെ ഭാഗമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

Content Highlights: Telcos eye employees from startups to fill jobs created by 5g

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented