ബ്ജി കളിക്കാന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് 2.3 ലക്ഷം പിന്‍വലിച്ച് കൗമാരക്കാരന്‍. മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് കൊച്ചുമകന്‍ പണം പിന്‍വലിക്കുകയും മാസങ്ങളോളം പബ്ജി കളിക്കാന്‍ ചെലവാക്കുകയും ചെയ്തു എന്ന് ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ പറഞ്ഞു.

അക്കൗണ്ട് ബാലന്‍സ് 275 രൂപയാണെന്നും 2500 രൂപ പിന്‍വലിച്ചതായുമുള്ള മെസേജും പരാതിക്കാരന്‍ ഫോണില്‍ കണ്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇദ്ദേഹം ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് 2.34 ലക്ഷം രൂപ പിന്‍വലിക്കപ്പെട്ടുവെന്നറിഞ്ഞു.

തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക താന്‍ പിന്‍വലിച്ചില്ലെന്നും ബാങ്കില്‍ നിന്ന് ഒടിപി (വാന്‍ ടൈം പാസ്‌വേര്‍ഡ്) ലഭിച്ചിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞു.

23 കാരനായ പങ്കജ് കുമാറിന്റെ പേരിലുള്ള പേടിഎം അക്കൗണ്ടിലേക്കാണ് പണം ചെന്നത് എന്ന് സൈബര്‍ സെല്‍ കണ്ടുപിടിച്ചു. തുടര്‍ന്ന് പങ്കജ് കുമാറിനെ ചോദ്യം ചെയ്തു. സുഹൃത്തുക്കളില്‍ ഒരാള്‍ തന്റെ പേടിഎമ്മിന്റെ ഐ.ഡിയും പാസ്‌വേഡും വാങ്ങിയതായി പങ്കജ് പോലീസിനോട് പറഞ്ഞു.

എന്നാല്‍ പോലീസ് സുഹൃത്തിനെ ചോദ്യം ചെയ്തപ്പോള്‍ ഗൂഗിള്‍ പേ വഴി പബ്ജിക്ക് വേണ്ടിയായിരുന്നു അക്കൗണ്ട് ഉപയോഗപ്പെടുത്തിയത് എന്ന് പോലീസിനോട് സമ്മതിച്ചു .

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണം പോയ വ്യക്തിയുടെ കൊച്ചുമകനാണ് സുഹൃത്തെന്നും ഗൂഗിള്‍ പേ വഴി പബ്ജിക്ക് പണം നല്‍കാനാണ് അക്കൗണ്ട് ഉപയോഗപ്പെടുത്തിയതെന്നും കണ്ടെത്തുകയായിരുന്നു. തന്റെ മുത്തച്ഛന്റെ അക്കൗണ്ടില്‍ നിന്ന് താനായിരുന്നു പണം മാറ്റിയത് എന്ന് പോലീസിനോട് പറഞ്ഞു.

ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന സംശയം ഒഴിവാക്കാന്‍ മുത്തച്ഛന്റെ ഒടിപി നമ്പര്‍ ഡിലീറ്റ് ചെയ്തതായി കൊച്ചുമകന്‍ പോലീസിനോട് സമ്മതിച്ചു.

.content highlights;Teen

Content Hifglights: transfers Rs 2.3lakh from grandfathers pension account to pay for PUBG