Photo: Tecno
കൊച്ചി: ടെക്നോയുടെ (TECNO) 'സ്പാര്‍ക്ക് സീരീസിന് കീഴില്‍ സ്പാര്‍ക്ക് 8 പ്രോ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. 33 വാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജര്‍, 48 എം.പി ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഹീലിയോ ജി 85 പ്രൊസസര്‍, 6.8 എഫ്എച്ച്ഡി+ ഡോട്ട് ഇന്‍ ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍.
സൂപ്പര്‍ നൈറ്റ് മോഡ് ഉള്ള 48 എം.പി ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്റലിജന്റ് ഫോക്കസ്, കുറഞ്ഞ വെളിച്ചത്തില്‍ പോലും പ്രൊഫഷണല്‍ ഗ്രേഡ് ഫോട്ടോഗ്രാഫിക്കായി മള്‍ട്ടി-ഫ്രെയിം എക്സ്പോഷര്‍ തുടങ്ങിയ സവിശേഷതകള്‍ സ്മാര്‍ട്ട്ഫോണില്‍ അടങ്ങിയിരിക്കുന്നു.
കൂടാതെ, തടസമില്ലാത്ത കാഴ്ചാനുഭവത്തിനായി 6.8 എഫ്എച്ച്ഡി+ ഡിസ്പ്ലേ, നോണ്‍-സ്റ്റോപ്പ് വിനോദത്തിനായി 5000 എംഎഎച്ച് ബാറ്ററി, 60 മിനിറ്റിനുള്ളില്‍ 85% വരെ ചാര്‍ജ് ആവുന്ന 33 വാട്ട് സൂപ്പര്‍-ഫാസ്റ്റ് ചാര്‍ജര്‍ എന്നിവയും സ്പാര്‍ക്ക് 8 പ്രൊ അവതരിപ്പിക്കുന്നു. ഒപ്പം കരുത്തുറ്റ ഹീലിയോ ജി 85 പ്രോസസറും ഫോണിലുണ്ട്.
സ്പാര്‍ക്ക് 7 പ്രൊ വേരിയന്റിന്റെ പിന്‍ഗാമിയായിട്ടാണ് ടെക്നോ സ്പാര്‍ക്ക് 8 പ്രൊ അവതരിപ്പിച്ചത്. സൗകര്യങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ട്. നാല് നിറങ്ങളില്‍ സ്പാര്‍ക്ക് 8 പ്രൊ ലഭ്യമാകും.
2022 ജനുവരി 4 മുതല്‍ ആമസോണ്‍ സ്പെഷ്യല്സില് പരിമിത കാലയളവിലേക്ക് മാത്രം പ്രത്യേക ലോഞ്ച് വിലയായ 10,599 രൂപയ്ക്ക് വാങ്ങാം
Content Highlights: TECNO announces the all-new SPARK 8 Pro with a game-changing 33W Charger
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..