കൊച്ചി: ടെക്നോയുടെ (TECNO) 'സ്പാര്‍ക്ക് സീരീസിന് കീഴില്‍ സ്പാര്‍ക്ക് 8 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. 33 വാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജര്‍, 48 എം.പി ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഹീലിയോ ജി 85 പ്രൊസസര്‍, 6.8 എഫ്എച്ച്ഡി+ ഡോട്ട് ഇന്‍ ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. 

സൂപ്പര്‍ നൈറ്റ് മോഡ് ഉള്ള 48 എം.പി ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്റലിജന്റ് ഫോക്കസ്, കുറഞ്ഞ വെളിച്ചത്തില്‍ പോലും പ്രൊഫഷണല്‍ ഗ്രേഡ് ഫോട്ടോഗ്രാഫിക്കായി മള്‍ട്ടി-ഫ്രെയിം എക്സ്പോഷര്‍ തുടങ്ങിയ സവിശേഷതകള്‍  സ്മാര്‍ട്ട്ഫോണില്‍ അടങ്ങിയിരിക്കുന്നു. 

കൂടാതെ, തടസമില്ലാത്ത കാഴ്ചാനുഭവത്തിനായി 6.8 എഫ്എച്ച്ഡി+ ഡിസ്പ്ലേ, നോണ്‍-സ്റ്റോപ്പ് വിനോദത്തിനായി 5000 എംഎഎച്ച് ബാറ്ററി, 60 മിനിറ്റിനുള്ളില്‍ 85% വരെ ചാര്‍ജ് ആവുന്ന 33 വാട്ട്  സൂപ്പര്‍-ഫാസ്റ്റ് ചാര്‍ജര്‍ എന്നിവയും സ്പാര്‍ക്ക്  8 പ്രൊ  അവതരിപ്പിക്കുന്നു.  ഒപ്പം കരുത്തുറ്റ ഹീലിയോ ജി 85 പ്രോസസറും ഫോണിലുണ്ട്.

സ്പാര്‍ക്ക്  7 പ്രൊ  വേരിയന്റിന്റെ പിന്‍ഗാമിയായിട്ടാണ്  ടെക്നോ സ്പാര്‍ക്ക്  8 പ്രൊ  അവതരിപ്പിച്ചത്.  സൗകര്യങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. നാല് നിറങ്ങളില്‍ സ്പാര്‍ക്ക്  8 പ്രൊ  ലഭ്യമാകും.

 2022 ജനുവരി 4 മുതല്‍ ആമസോണ്‍ സ്പെഷ്യല്‍സില്‍  പരിമിത കാലയളവിലേക്ക് മാത്രം  പ്രത്യേക ലോഞ്ച് വിലയായ 10,599 രൂപയ്ക്ക് വാങ്ങാം

Content Highlights: TECNO announces the all-new SPARK 8 Pro with a game-changing 33W Charger