ജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്ക് സ്പാര്‍ക് 8ടി അവതരിപ്പിച്ച് ടെക്നോ. 8999 രൂപയാണ് സ്പാര്‍ക് 8T യുടെ വില. മികച്ച ക്യാമറ, ഡിസ്പ്ലേ തുടങ്ങിയവ സ്പാര്‍ക്ക് സീരീസിലെ ബഡ്ജറ്റ് ഫ്രണ്ട്ലി സീരിസിലെ സ്മാര്‍ട്ട്ഫോണുകളുടെ പ്രത്യേകതയാണ്. 

സ്പാര്‍ക് 7ടി യുടെ പിന്‍ഗാമിയായെത്തുന്ന സ്പാര്‍ക് 8ടി  എന്റര്‍ടെയ്ന്‍മെന്റ് സെഗ്മെന്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. 1080 പി ടൈം ലാപ്സ്, 120 എഫ്പിഎസുകളുടെ സ്ലോമോഷന്‍ തുടങ്ങിയ ഫീച്ചറുകളുള്ള എച്ച്ഡി ക്ലിയര്‍ ഫോട്ടോഗ്രഫിക്കായി ഇന്റഗ്രേറ്റഡ് എഫ്പി സെന്‍സറുള്ള ക്വാഡ് ഫ്‌ലാഷോടുകൂടിയ പ്രീമിയം ക്യാമറ ഡിസൈനാണിതിന്.

പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയ്ക്കായി  50എംപി എഐ ഡ്യുവല്‍ റിയര്‍ ക്യാമറ എന്നീ സവിശേഷതകളുള്ള ഈ സെഗ്മെന്റിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ്  സ്പാര്‍ക്ക് 8ടി. കൂടാതെ 6.6 ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയും, 5000mAh ബാറ്ററിയും എട്ട് എംപി സെല്‍ഫി ക്യാമറയും സ്പാര്‍ക് 8ടി വാഗ്ദാനം ചെയ്യുന്നു.

അറ്റ്‌ലാന്റിക് ബ്ലൂ, കൊക്കോ ഗോള്‍ഡ്, ഐറിസ് പര്‍പ്പിള്‍, ടര്‍ക്കോയിസ് സിയാന്‍ എന്നീ നാല്  നിറങ്ങളില്‍ സ്പാര്‍ക് 8ടി ലഭ്യമാണ്.

Content Highlights: techno spark 8T launched