യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താല്‍ പണം; ഐടി ഉദ്യോഗസ്ഥന് നഷ്ടമായത് 42 ലക്ഷം രൂപയിലേറെ


2 min read
Read later
Print
Share

| ഫോട്ടോ: information-age.com

ലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണിത്. ഏത് വഴിയാണ് നാം കബളിപ്പിക്കപ്പെടുന്നത് എന്ന് പറയാനാകാത്ത കാലം. സാങ്കേതിക വിദ്യാ പരിജ്ഞാനമില്ലാത്ത സാധാരണക്കാര്‍ ഇത്തരം തട്ടിപ്പുകളിൽ വീണുപോവുക സ്വാഭാവികമാണ്. എന്നാല്‍ കൃത്യമായ സാങ്കേതികവിദ്യാ പരിജ്ഞാനമുള്ള ഐടി ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം തട്ടിപ്പുകളില്‍ വീണാലോ? അങ്ങനെ ഒരു സംഭവം ഗുഡ്ഗാവിലുണ്ടായി.

ഒരു ഐടി ഉദ്യോഗസ്ഥന് ഒരിക്കല്‍ ഒരു വാട്‌സാപ്പ് സന്ദേശം ലഭിച്ചു. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ജോലി ഇതാണ്. യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക. ഇതുവഴി അധിക വരുമാനമുണ്ടാക്കാം.

ഗുഡ്ഗാവിലെ സെക്ടര്‍ 102 ല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നയാളാണ് ഈ തട്ടിപ്പിന് ഇരയാതെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 24 നാണ് ഇയാള്‍ക്ക് വാട്‌സാപ്പ് സന്ദേശം ലഭിച്ചത്.

ഇതില്‍ താല്‍പര്യം കാണിച്ച ഇയാളെ ഒരു ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തു. ദിവ്യ എന്ന് പേരുള്ള ഒരു ഗ്രൂപ്പായിരുന്നു അത്. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന കമാല്‍, അങ്കിത്, ഭൂമി, ഹര്‍ഷ് എന്നീ പേരുകളുള്ളവര്‍ ഇരയുമായി ആശയവിനിമയം നടത്തുകയും ആകര്‍ഷകമായ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ വാഗ്ദാനം വിശ്വസിച്ച ഇയാൾ 42,31,600 രൂപ തന്റെയും തന്റെ ഭാര്യയുടേയും അക്കൗണ്ടില്‍ നിന്ന് കൈമാറ്റം ചെയ്തു.

ലാഭമായി 62 ലക്ഷം രൂപയാണ് ഇവര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ പിന്നീട് പണം പിന്‍വലിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അധികമായി 11,000 രൂപ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടതായി എഞ്ചിനീയർക്ക് മനസിലായി. ഉടനെ ഇയാള്‍ പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

ഇത്തരം തട്ടിപ്പുകള്‍ പുതിയതല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ഐടി ഉദ്യോഗസ്ഥന്‍ തന്നെ എങ്ങനെ ഇങ്ങനെ ഒരു തട്ടിപ്പിന് ഇരയായി എന്നതാണ് അതിശയം. വാട്‌സാപ്പിലൂടെയും ടെലഗ്രാമിലൂടെയും വരുന്ന സാമ്പത്തിക വാഗ്ദാനങ്ങളും തൊഴില്‍ വാഗ്ദാനങ്ങളും ഒട്ടും വിശ്വസിക്കാനാവാത്തവയാണ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോഴും പണം കൈമാറുമ്പോഴും രണ്ടാമതൊന്ന് ആലോചിക്കണം.


Content Highlights: Techie loses Rs 42 lakh believed a fraud whatsapp message offering part time job

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sam Altman And Modi

1 min

'എഐയ്ക്ക് ഇന്ത്യയില്‍ സാധ്യതകളേറെ' ; കൂടിക്കാഴ്ച നടത്തി സാം ആള്‍ട്മാനും പ്രധാനമന്ത്രിയും 

Jun 9, 2023


Jio Saavn

1 min

സംഗീത പ്രേമികള്‍ക്കായി ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷന്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകള്‍

Jun 9, 2023


whatsapp

1 min

'വാട്‌സാപ്പ് ചാനല്‍' അവതരിപ്പിച്ച് മെറ്റ; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ നിര്‍മിക്കാം

Jun 8, 2023

Most Commented