കോവിഡ് -19 വ്യാപനത്തെ കുറിച്ച് ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതിക രംഗത്തെ വ്യവസായ ഭീമന്മാരായ ഫെയ്സ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, റെഡ്ഡിറ്റ് എന്നിവര്‍ കൈകോര്‍ക്കുന്നു.
'ദശലക്ഷക്കണക്കിന് ആളുകള്‍ തമ്മിലുള്ള പരസ്പര ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം വൈറസിനെക്കുറിച്ചുള്ള തട്ടിപ്പുകളും തെറ്റായ വിവരങ്ങളുടെ പ്രചാരണവും സംയുക്തമായി നേരിടുന്നതിനും ഞങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ ആധികാരികമായ ഉള്ളടക്കം വര്‍ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സര്‍ക്കാര്‍ ആരോഗ്യസംരക്ഷണ ഏജന്‍സികളുമായി സഹകരിച്ച് നിര്‍ണായക അപ്ഡേറ്റുകള് പങ്കിടുന്നതിനും ഞങ്ങള്‍ സഹായിക്കുന്നു,'' എന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കമ്പനികള്‍ പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇന്‍, ഗൂഗിളിന്റെ യൂട്യൂബ് എന്നിവയും ഈ സംഘത്തിന്റെ ഭാഗമാണ്. ഈ ശ്രമങ്ങളില്‍ പങ്കാളികളാവാന്‍ മറ്റ് കമ്പനികളെ സ്വാഗതം ചെയ്യുന്നവുവെന്നും ഈ കൂട്ടായ്മ പറഞ്ഞു.
ഫെയ്സ്ബുക്ക്, യൂട്യൂബ് പോലുള്ള സേവനങ്ങള്‍ നേരത്തെ തന്നെ തെറ്റിദ്ധാരണ പടര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശവ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Content Highlights: tech gaints joints hands to tackle misinformation
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..