ബി.എസ്.എൻ.എൽ. 4ജി സിം | Photo: Shinoy | Mathrubhumi
രാജ്യവ്യാപകമായി ഒരു ലക്ഷം 4ജി സൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ടാറ്റ കണ്‍ള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐടിഐ ലിമിറ്റഡ് എന്നിവയ്ക്ക് 15700 കോടി രൂപയുടെ അഡ്വാന്‍സ് പര്‍ചേസ് ഓര്‍ഡര്‍ നല്‍കി ബിഎസ്എന്‍എല്‍. ഇതില്‍ അഞ്ചില്‍ ഒന്ന് 4ജി സൈറ്റുകള്‍ വിന്യസിക്കുക സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടിഐ ലിമിറ്റഡ് ആയിരിക്കും. ബിഎസ്എന്‍എലിന്റെ 4ജി നെറ്റ് വര്‍ക്ക് പദ്ധതിയുടെ 20 ശതമാനം ഐടിഐയുടെ ചുമതലയാണ്.
മെയ് എട്ടിനാണ് ബിഎസ്എന്‍എലിന് വേണ്ടി 1,00,000 4ജി സൈറ്റുകള്‍ സ്ഥാപിക്കാന്‍ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് അനുമതി നല്‍കിയത്. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് ബിഎസ്എന്‍എലിന്റെ 4ജി പദ്ധതിയ്ക്കുള്ള കരാര്‍ ലഭിച്ചത്. ഇതിന്റെ ഭാഗമായി 4ജി നെറ്റ് വര്‍ക്ക് വിന്യാസത്തിന് ആവശ്യമായ റേഡിയോ ആക്‌സസ് നെറ്റ് വര്‍ക്കിന്റെ വിതരണവും സര്‍വീസിങും ഈ കണ്‍സോര്‍ഷ്യത്തിന്റെ ഉത്തരവാദിത്വമാവും. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും (സി-ഡോട്ട്) തേജസ് നെറ്റ് വര്‍ക്കും ഈ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ്.
ഇതുവരെ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം 4ജി നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ സ്ഥലങ്ങള്‍ താമസിയാതെ കണ്ടെത്തുമെന്നും ബിഎസ്എന്‍എല്‍ പറഞ്ഞു.
അതേസമയം സ്വകാര്യ ടെലികോം കമ്പനികള്‍ ഇതിനകം 5ജിയിലേക്ക് കടന്നു കഴിഞ്ഞു. 2022 അവസാനത്തോടെ തന്നെ ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുമെന്നും ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ ബിഎസ്എന്‍എലിന് 5ജിയിലേക്ക് മാറാനാവുമെന്നുമെല്ലാം നേരത്തെ ടെലികോം മന്ത്രാലയം പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പതിവുപോലെ ബിഎസ്എന്‍എലിന്റെ 4ജി നെറ്റ് വര്‍ക്ക് വിന്യാസത്തില്‍ മെല്ലെപ്പോക്ക് നയം തന്നെയാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്. അതേസമയം പലയിടങ്ങളില്‍ ബിഎസ്എന്‍എല്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി ലഭ്യമാക്കിയിട്ടുണ്ട്.
4ജി എത്തുന്നതോടെ വരുമാനത്തില്‍ 20 ശതമാനം വര്‍ധനവാണ് ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നത് എന്ന് മുമ്പ് കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: TCS, ITI get ₹15,700 crore advance orders for 1 lakh BSNL 4G sites
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..