നികുതിവെട്ടിപ്പ്; ഓപ്പോ, ഷാവോമി, വണ്‍പ്ലസ് ഉള്‍പ്പെടെ ചൈനീസ് മൊബൈല്‍ കമ്പനികളില്‍ റെയ്ഡ്


ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ, കൊല്‍കത്ത, ഗുവാഹത്തി, ഇന്‍ഡോര്‍ ഉള്‍പ്പടെയുള്ള ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.

Photo: IANS

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് ഉള്‍പ്പടെയുള്ള കമ്പനികളിലാണ് തിരച്ചില്‍ നടത്തുന്നത്.

ചൊവ്വാഴ്ച മുതല്‍ രണ്ട് ഡസനിലേറെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ, കൊല്‍ക്കത്ത, ഗുവാഹത്തി, ഇന്‍ഡോര്‍ ഉള്‍പ്പടെയുള്ള ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. നികുതി വെട്ടിപ്പിന് തെളിവാകുന്ന ചില ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ചില ഫിനാഷ്യല്‍ ടെക്‌നോളജി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരേയും പരിശോധിക്കുന്നുണ്ട്. ഇവരും അന്വേഷണ വിധേയരാവും.

ചൈനീസ് മൊബൈല്‍ കമ്പനികളില്‍ വലിയ രീതിയില്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിവരം ലഭിച്ചതുമുതല്‍ ഏറെനാളുകളായി കമ്പനികള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

ഓഗസ്റ്റില്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലികോം സ്ഥാപനം സെഡ് ടിഇയിലും (ZTE) ആദായനികുതി വകുപ്പ് തിരച്ചില്‍ നടത്തിയരുന്നു. സെഡ് ടിഇയുടെ കോര്‍പ്പറേറ്റ് ഓഫീസ് ഉള്‍പ്പടെയുള്ള അഞ്ച് കെട്ടിടങ്ങളിലാണ് പരിശോധന നടന്നത്.

അതേസമയം, അന്വേഷണത്തോട് സഹകരിക്കുകയാണെന്ന് ഓപ്പോ വാർത്താ ഏജന്‍സിയോട് പ്രതികരിച്ചു. രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും നടപടിക്രമങ്ങള്‍ക്കനുസരിച്ച് അധികൃതരോട് സഹകരിക്കുമെന്നും ഓപ്പോ പറഞ്ഞു.

Content Highlights: Tax Raids On Chinese Phone companies premises across India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented