എന്‍.ഐ.ടി-യില്‍ തത്വ-'22  വെബ്‌സൈറ്റ് പ്രകാശനം ചെയ്തു


Photo: National Institute of Technology Calicut

കോഴിക്കോട് എന്‍ഐടി-യുടെ ശാസ്ത്ര സാങ്കേതിക മേളയായ തത്വയുടെ വെബ്സൈറ്റ് പുറത്തിറക്കി. തിങ്കളാഴ്ച വൈകുന്നേരം എന്‍.ഐ.ടി. ക്യാമ്പസിലെ ഭാസ്‌കര ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഓണ്‍ലൈനായി വെബ്‌സൈറ്റ് പ്രകാശനം നിര്‍വഹിച്ചു. 'ടെക്നോ ഒഡിസീ' പ്രമേയമാക്കി ഒക്ടോബര്‍ 21 മുതല്‍ 23 വരെ തത്വ'22 നടത്തുക.

റെട്രോ ടെക് മുതല്‍ ഭാവിയിലെ സാങ്കേതികവിദ്യകളുടെ അവസരങ്ങളെ ആശയമാക്കിയാണ് തത്വയുടെ ഓരോ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു കൊല്ലവും ഓണ്‍ലൈനായി നടത്തേണ്ടിവന്ന തത്വ ഇത്തവണ ഓഫ്‌ലൈന്‍ ആയാണ് നടത്തുന്നത്.



ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി. എസ്. സതീദേവി, സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ ഡീന്‍ ഡോ. രജനീകാന്ത്, രജിസ്ട്രാര്‍ ഡോ. ശ്യാമസുന്ദരം എം.എസ്, അസോസിയേറ്റ് സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ ഡീന്‍ ഡോ. ഷൈനി അനില്‍കുമാര്‍, ഫാക്കള്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ ഡോ. ശക്തിവേല്‍, ടെക്‌നിക്കല്‍ അഫയേഴ്‌സ് സെക്രട്ടറി ബെന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

'തത്വ'യുടെ ഭാഗമായി ഇത്തവണയും വിവിധ വര്‍ക് ഷോപ്പുകളും, സാങ്കേതിക രംഗത്തെ പ്രഗത്ഭരുടെ പ്രഭാഷണങ്ങളും സംഘടിപ്പിക്കും. പുതിയ കാലത്തെ പുത്തന്‍ വിഷയങ്ങളായ പ്രോഡക്റ്റ് ഡിസൈന്‍, ത്രീഡി പ്രിന്റിങ് ആന്‍ഡ് പ്രോട്ടോടൈപ്പിംഗ്, മെഷീന്‍ ലേണിങ് തുടങ്ങി അനേകം വിഷയങ്ങളിലായാണ് വര്‍ക്ക് ഷോപ്പ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കായി www.tathva.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: Tathva-'22 Website Launched at NITC

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented