താലിബാനും അക്കൗണ്ടുകള്‍ക്ക് വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നു; ട്വിറ്റര്‍ വീണ്ടും വിവാദത്തില്‍


Representational Image | Photo: Gettyimages

വെരിഫിക്കേഷന്‍ ടിക്ക് അനുവദിക്കുന്നതില്‍ ഇക്കാലമത്രയും അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന സാമൂഹിക മാധ്യമമായിരുന്നു ട്വിറ്റര്‍. എന്നാല്‍ നേതൃസ്ഥാനത്തേക്ക് ഇലോണ്‍മസ്‌കിന്റെ വരവോടെ അതെല്ലാം തകിടം മറിഞ്ഞു. പണം കൊടുത്താല്‍ ആര്‍ക്കുവേണമെങ്കിലും ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ലഭിക്കുന്ന സ്ഥിതി വന്നു.

ഇപ്പോഴിതാ താലിബാന്‍ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും ട്വിറ്ററില്‍ വെരിഫൈഡ് ബ്ലൂടിക്ക് പണം കൊടുത്തു വാങ്ങുകയാണ്. താലിബാന്‍ നേതാക്കളിലൊരാളായ ഹിദായത്തുള്ള ഹിദായത്ത് വെരിഫൈഡ് ടിക്ക് ലഭിച്ച ആളുകളില്‍ ഒരാളാണ്. 1.87 ലക്ഷം പേര്‍ ഹിദായത്തിനെ ഫോളോ ചെയ്യുന്നുണ്ട്. താലിബാന്‍ ഭരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ നിരന്തരം പങ്കുവെക്കുന്നുണ്ട്. അതേസമയം ഇയാളുടെ വെരിഫൈഡ് ടിക്ക് കഴിഞ്ഞ മാസം നീക്കം ചെയ്യപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ അത് തിരികെ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഫ്ഗാനിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറൽ വിഭാഗം മേധാവിയായ അബ്ദുള്‍ ഹഖ് ഹമ്മദ് ആണ് ബ്ലൂടിക്ക് ലഭിച്ച മറ്റൊരാള്‍. താലിബാനെ പിന്തുണയ്ക്കുന്ന മറ്റ് ചില പ്രമുഖരും ബ്ലൂ ടിക്ക് സ്വന്തമാക്കിയിട്ടുണ്ട്.

മുന്‍ താലിബാന്‍ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് ജലാല്‍ എന്നയാള്‍ തിങ്കളാഴ്ച ഇലോണ്‍ മസ്‌കിനെ പ്രശംസിച്ചിരുന്നു. മസ്‌ക് ട്വിറ്ററിനെ വീണ്ടും മഹത്തരമാക്കിയെന്ന് ജലാല്‍ പറഞ്ഞു.

ശ്രദ്ധേയരായ, ട്വിറ്ററിലും അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലും സജീവമായ, ജനസമ്മതിയുള്ള യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ട്വിറ്റര്‍ നേരത്തെ വെരിഫൈഡ് ടിക്ക് നല്‍കിയിരുന്നത്. കൃത്യമായ തിരിച്ചറിയല്‍ പ്രക്രിയയും ഇതിന് വേണ്ടി നടത്തിയിരുന്നു.

ഇക്കാരണം കൊണ്ടുതന്നെ ട്വിറ്ററിലെ വെരിഫൈഡ് ബ്ലൂ ടിക്ക് ഒരു അംഗീകാരമായി ആളുകള്‍ കണക്കാക്കിയിരുന്നു. അയോഗ്യരായ ആളുകള്‍ക്ക് ബ്ലൂടിക്ക് ലഭിച്ചാല്‍ അതിനെതിരെ വലിയ പ്രതിഷേധമുയരുന്നതും ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതുമെല്ലാം ആരോഗ്യകരമായ സോഷ്യല്‍മീഡിയ പരിസ്ഥിതി ഉറപ്പാക്കുന്നതിന് സഹായകമായിരുന്നു.

വിദ്വേഷപ്രചാരകര്‍, തീവ്രവാദ, ഭീകരവാദ പശ്ചാത്തലമുള്ളവര്‍ എന്നിവര്‍ക്കൊന്നും തന്നെ ട്വിറ്റര്‍ വെരിഫിക്കേഷന്‍ നല്‍കുകയോ പ്രചാരം നല്‍കുകയോ ചെയ്തിരുന്നില്ല.

പണം വാങ്ങി ആര്‍ക്കും വെരിഫൈഡ് ടിക്ക് നല്‍കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനം വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. താലിബാന്‍ അക്കൗണ്ടുകള്‍ക്ക് പോലും വെരിഫിക്കേഷന്‍ ലഭിക്കുന്നത് പുതിയ പെയ്ഡ് വെരിഫിക്കേഷന്‍ സംവിധാനത്തിന്റെ വലിയ പോരായ്മയായിതന്നെ ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുകയാണ്.

Content Highlights: twitter blue tick verification, elon musk, taliban twitter accounts

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented