പശ്ചിമ ബംഗാളില്‍ സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചു


പ്രധാനപ്പെട്ട നഗരങ്ങളിലെ അംഗീകൃത റീട്ടെയില്‍ വിതരണക്കാരുമായി സഹകരിച്ചാണ് സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത: ഭക്ഷണ വിതരണ സേവനമായ സ്വിഗ്ഗി പശ്ചിമബംഗാളില്‍ മദ്യ വിതരണം ആരംഭിച്ചു. ഇതിനായി പ്രത്യേകം വൈന്‍ ഷോപ്പ്‌സ് വിഭാഗം സ്വിഗ്ഗി ആപ്പില്‍ ആരംഭിച്ചു. നേരത്തെ ജാര്‍ഖണ്ഡിലും ഒഡീഷയിലും സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചിരുന്നു.

പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍ നിന്നും ആവശ്യമായ അനുമതികള്‍ നേടിയതോടെ കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മുതലാണ് സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചത്. സംസ്ഥാനത്ത് 24 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നും സ്വിഗ്ഗി വ്യക്തമാക്കി.

പ്രധാനപ്പെട്ട നഗരങ്ങളിലെ അംഗീകൃത റീട്ടെയില്‍ വിതരണക്കാരുമായി സഹകരിച്ചാണ് സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചത്. ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നതിന് റിടെയില്‍ ഷോപ്പുകള്‍ക്ക് പ്രത്യേകം പാര്‍ട്ടനര്‍ ആപ്പുകള്‍ നല്‍കും. സ്വിഗ്ഗി വഴി മദ്യം വാങ്ങുന്നവര്‍ വയസ് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഐഡി, സെല്‍ഫി ചിത്രം എന്നിവ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.

ഹോം ഡെലിവറി സുരക്ഷിതമാക്കാന്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സ്വിഗ്ഗി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented