പ്രതീകാത്മക ചിത്രം | Photo: Gettyimages
ന്യൂഡല്‍ഹി: ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ 5ജിയുമായും അനുബന്ധ സാങ്കേതികവിദ്യകളുമായും ബന്ധപ്പെട്ട നൈപുണ്യവികസനത്തില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ടെലികോം വകുപ്പ് സെക്രട്ടറി കെ. രാജാരാമന്‍.
നിലവില്‍ ഈ രംഗത്ത് 1.4 ലക്ഷം തൊഴിലാളികളുടെ കുറവുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ് ടെലികോം വകുപ്പ്. അതിനാല്‍, കൂടുതല്‍ വൈദഗ്ധ്യമുള്ളവരെ ആവശ്യമാണ്. ഡല്‍ഹി ആസ്ഥാനമായ ടെലികോം സെക്ടര്‍ സ്കില്‍ കൗണ്‍സിലിന്റെ (ടി.എസ്.എസ്.സി.) കണക്കുപ്രകാരം, 2025ഓടെ രണ്ടുകോടിയിലധികം വിദഗ്ധരെ ആവശ്യമാണ്.
ഈ മേഖലയുമായി ബന്ധപ്പെട്ട് 58 കോഴ്സുകള്‍ ടി.എസ്.എസ്.സി. വികസിപ്പിച്ചിട്ടുണ്ട്. അതിനുപുറമേ, ബിരുദ വിദ്യാര്‍ഥികള്‍ക്കായി 5ജി അധിഷ്ഠിത ഓപ്ഷണല്‍ കോഴ്സ് എ.ഐ.സി.ടി.ഇ. ആരംഭിച്ചു. പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലും നടത്തുന്ന ചില കോഴ്സുകള്‍ 5ജിക്ക് അനുസൃതമായി പുനഃക്രമീകരിക്കണമെന്ന് നൈപുണ്യവികസന മന്ത്രാലയത്തോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി സേവനങ്ങള്‍ വ്യാപകമാക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ചും എല്ലാ സംസ്ഥാന സര്‍ക്കാരുകളും ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: States should focus on skilling in 5g and other technologies says Department of Telecommunications
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..