ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്, ഗ്രാമീണപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലക്ഷ്യം


സര്‍ക്കാരുമായി ഒപ്പിട്ട കരാറുകള്‍ പ്രകാരം രാജ്യത്ത് ഉടന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന.

ഇലോൺ മസ്‌ക് | Photo-AFP

ലോണ്‍ മസ്‌കിന്റെ ബഹിരാകാശ സ്ഥാപനമായ സ്‌പേക്‌സ് എക്‌സിന്റെ ഒരു ഭാഗമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സര്‍ക്കാരുമായി ഒപ്പിട്ട കരാറുകള്‍ പ്രകാരം രാജ്യത്ത് ഉടന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന. ഇന്റര്‍നെറ്റ് സേവനരംഗത്ത് പുതുവിപ്ലവത്തിനാകും ഇതോടെ തുടക്കം കുറിക്കുക. നിലവില്‍ ആമസോണിന്റെ കൂയ്പ്പറും, വണ്‍വെബുമാണ് കമ്പനിയുടെ എതിരാളികള്‍.

സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന് ബ്രോഡ്ബാന്‍ഡും മറ്റ് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും നല്‍കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണം. ' സ്‌പേക്‌സ് എക്‌സിന് ഇന്ത്യയില്‍ 100 ശതമാനം സബ്‌സിഡയറിയുണ്ടെന്ന വാര്‍ത്ത് പങ്ക് വെയ്ക്കുന്നതില്‍ സന്തോഷം' സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ഡയറക്ടര്‍ സഞ്ജയ ഭാര്‍ഗവാ പറഞ്ഞു.

നിലവില്‍ ഇന്റര്‍നെറ്റും മറ്റും ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിംഗ് നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാകുന്ന സ്ഥാപനമാണ് സ്റ്റാര്‍ലിങ്ക്.

സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസസ്, കണ്ടന്റ് സ്റ്റോറേജ്, സ്ട്രീമിംഗ്, മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് നടത്താന്‍ സ്റ്റാര്‍ലിങ്ക് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വികസനത്തിനാണ് സ്റ്റാര്‍ലിങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കമ്പനിയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ വഴിയാകുമിത്.

രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ സേവനത്തിന് അനുമതി ലഭിച്ചാലുടന്‍ ആദ്യ ഘട്ടമെന്നോണം ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ 100 സൗജന്യ ഉപകരണങ്ങള്‍ നല്‍കും. 2022 ഡിസംബറോടെ 2,00,000 സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ രാജ്യത്ത് നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 80 ശതമാവും നല്‍കുക ഗ്രാമീണ പ്രദേശങ്ങളിലാണ്. നിലവില്‍ സ്റ്റാര്‍ലിങ്കിന്റെ ഉപകരണത്തിന്‌ 5000 പ്രീ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

Content Highlights: starlink registers its unit in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented