ഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാനുള്ള തകൃതിയായ ശ്രമത്തിലാണ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ സാറ്റ് കോം. വിമാനങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്താന്‍ സ്റ്റാര്‍ലിങ്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമായേക്കും. ഇതിന്റെ ഭാഗമായി വിമാനകമ്പനികളുമായി ചര്‍ച്ചയിലാണ്. 

വിമാനങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഇക്കാര്യം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതി ആരംഭിക്കാനാണ് സ്റ്റാര്‍ലിങ്ക് ഒരുങ്ങുന്നത്. ഇതിനായി 12000 ലേറെ ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. നിരവധി ഉപഗ്രഹങ്ങള്‍ ഇതിനോടകം വിക്ഷേപിച്ചു കഴിഞ്ഞു. മൊബൈല്‍ ടവറുകളില്ലാത്ത ഫൈബര്‍ കണക്ഷനെത്തിയിട്ടില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്താന്‍ ഇത് സഹായിക്കും. 

എതിരാളികളായി വണ്‍ വെബ്ബും, ആമസോണ്‍ പ്രൊജക്ട് ജുപീറ്ററും

ഉപഗ്രഹങ്ങളില്‍ നിന്ന് ആശയവിനിമയ സേവനം നല്‍കുന്ന ഏക സാറ്റ്‌കോം കമ്പനിയല്ല സ്റ്റാര്‍ലിങ്ക് വണ്‍ വെബ്ബ്, ആമസോണ്‍ പ്രൊജക്ട് ജുനിപര്‍ തുടങ്ങിയവയും ഈ രംഗത്തുണ്ട്. എയര്‍ടെലിന്റെ മാതൃസ്ഥാപനമായ ഭാരതി ഗ്രൂപ്പും വണ്‍വെബില്‍ പങ്കാളികളാണ്.