ലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ സ്ഥിരം ജീവനക്കാരെ തേടുന്നു.  ഡയറക്ടര്‍ ഓഫ് റൂറല്‍ ട്രാന്‍സ്ഫര്‍മേഷന്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് എന്നിങ്ങനെ ഇന്ത്യയില്‍ രണ്ട് തസ്തികകളിലേക്കാണ് ഉദ്യോഗസ്ഥരെ തേടുന്നത്. ലിങ്ക്ഡ് ഇനില്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവയാണ് തൊഴിലവസരങ്ങള്‍ പങ്കുവെച്ചത്. താല്‍പര്യമുള്ളവര്‍ക്ക് സ്‌പേസ് എക്‌സിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 

അപേക്ഷിക്കാനുള്ള ലിങ്ക് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വാണിജ്യ ലൈസന്‍സ് ലഭിച്ചതിന് ശേഷം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് ഭാര്‍ഗവ പറഞ്ഞു. 

കമ്പനിയുടെ വെബ്‌സൈറ്റില്‍ തൊഴിലവസരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരമുണ്ട്. യോഗ്യതയും മറ്റ് നിബന്ധനകളും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. 2022-ല്‍ ഇന്ത്യയില്‍ സേവനം ആരംഭിക്കാനാണ് സ്റ്റാര്‍ലിങ്ക് പദ്ധതിയിടുന്നത്. ഉപഗ്രഹങ്ങളില്‍നിന്ന് നേരിട്ട് ഡിഷ് ആന്റിന വഴി ഇന്റര്‍നെറ്റ് എത്തിക്കുകയാണ് സ്റ്റാര്‍ലിങ്ക് ചെയ്യുക. ഭൂമിയില്‍ സാധാരണ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത ഭൂപ്രദേശങ്ങളില്‍ പോലും അതിവേഗ കണക്റ്റിവിറ്റി എത്തിക്കാന്‍ ഇതുവഴി സാധിക്കും. 

സ്റ്റാര്‍ലിങ്കിനെ കൂടാതെ വണ്‍ വെബ്, ആമസോണ്‍ കുയ്പര്‍ തുടങ്ങിയ സേവനങ്ങളും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്തുണ്ട്. നിലവില്‍ സ്റ്റാര്‍ലിങ്ക് മാത്രമാണ് ഇന്ത്യയിലേക്ക് വന്നിട്ടുള്ളത്.

Content Highlights: Starlink India Jobs, Career at starlink, Jobs in starlink, Starlink Internet, Starlink Connection