ഐഫോണിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഫീച്ചര്‍; ആപ്പിളുമായി ചര്‍ച്ച നടത്തിയെന്ന് ഇലോണ്‍ മസ്‌ക്


Elon Musk | Photo: Gettyimages

ഫോണ്‍ 14-ല്‍ അവതരിപ്പിച്ച പുതിയ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനത്തിന് വേണ്ടി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പേസ് എക്‌സും ആപ്പിളും ചര്‍ച്ച നടത്തിയതായി ഇലോണ്‍ മസ്‌ക്. സെല്ലുലാര്‍ കണക്റ്റിവിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ അടിയന്തിര സഹായങ്ങള്‍ തേടുന്നതിന് വേണ്ടിയാണ് ഫോണിനെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ച് ആശയവിനിമയം സാധ്യമാക്കുന്ന ഈ സൗകര്യം ആപ്പിള്‍ അവതരിപ്പിച്ചത്.

ഉപഗ്രഹാധിഷ്ടിത സേവനങ്ങള്‍ നല്‍കുന്ന ഗ്ലോബല്‍സ്റ്റാര്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ആപ്പിള്‍ ഈ സൗകര്യം നല്‍കുക. നിലവില്‍ യുഎസിലും കാനഡയിലും മാത്രമാണ് ഇത് ഉപയോഗിക്കാന്‍ സാധിക്കുക. ഈ സേവനത്തിന് വേണ്ടി ഉപഗ്രഹാധിഷ്ടിത സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 45 കോടി ഡോളര്‍ നീക്കിവെച്ചതായി ആപ്പിള്‍ പറഞ്ഞു.

യു.എസ്. ടെലികോം സേവനദാതാവായ ടി മൊബൈല്‍ സ്റ്റാര്‍ലിങ്കുമായി സഹകരിച്ച് ഉപഗ്രഹ കണക്റ്റിവിറ്റി ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേത് കമ്പനികളേക്കാളും കൂടുതല്‍ ഉപഗ്രഹ ശൃംഖലയുള്ള സ്ഥാപനമാണ് സ്റ്റാര്‍ലിങ്ക്. ചര്‍ച്ചകള്‍ പ്രതീക്ഷാജനകമാണെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ സ്റ്റാര്‍ലിങ്കുമായുള്ള സഹകരണം ആപ്പിളിന് ഗുണം ചെയ്‌തേക്കും. വിവിധ മേഖലകളില്‍ ഉപഗ്രഹ കണക്റ്റിവിറ്റി പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് സ്റ്റാര്‍ലിങ്ക്.

Content Highlights: Starlink had promising talks with Apple elon musk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented