സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ് അടുത്തവര്‍ഷം ഇന്ത്യയിലേക്ക്; 99 ഡോളർ നല്‍കി ഇപ്പോൾ ബുക്ക് ചെയ്യാം


1 min read
Read later
Print
Share

99 ഡോളറാണ് റിസര്‍വേഷന്‍ നിരക്ക്. സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്ന ഉപകരണത്തിനുള്ള തുകയാണ് 99 ഡോളര്‍. നികുതികൾ ഒഴികെയുള്ള തുകയാണിത്.

Screengrab: Starlink.com

ലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ബ്രോഡ്ബാന്റ് സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2022 ഓടെ ഇന്ത്യയില്‍ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്റ്റാര്‍ലിങ്ക് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അതിനായി റിസര്‍വ് ചെയ്യാം. 99 ഡോളറാണ് റിസര്‍വേഷന്‍ നിരക്ക്. ഇത് ഇന്ത്യയിൽ ഏകദേശം 7240 രൂപ വരും. സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്ന ഉപകരണത്തിനുള്ള തുകയാണ് 99 ഡോളര്‍. നികുതികൾ ഒഴികെയുള്ള തുകയാണിത്.

ഡിടിഎച്ച് സേവനത്തിന് സമാനമായ ഒരു ഡിഷ് ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ് സ്റ്റാര്‍ലിങ്ക് ഉപയോക്താക്കള്‍ക്ക് ഇതിനായി ആവശ്യമായി വരിക. തുടക്കത്തില്‍ വളരെ നിയന്ത്രിതമായാണ് സേവനം ലഭ്യമാക്കുക. ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവരില്‍ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ് കണക്ഷന്‍ നല്‍കുക. റിസര്‍വേഷന്‍ പിന്‍വലിക്കാനും നല്‍കിയ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യാനും സാധിക്കും.

www.starlink.com എന്ന വെബ്സൈറ്റിലൂടെയാണ് ഓർഡർ ചെയ്യാനാവുക.

ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി എത്തിച്ചേരാത്ത ഉള്‍നാടുകളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്നതിന് അനുയോജ്യമാണ് ഈ സംവിധാനം.

നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ് സ്റ്റാര്‍ലിങ്ക്. നിലവില്‍ സെക്കന്റില്‍ 50 എംബി മുതല്‍ 150 എംബി വരെയാണ് സ്റ്റാര്‍ലിങ്ക് വേഗത വാഗ്ദാനം ചെയ്യുന്നത്. ഇത് 300 എംബിപിഎസിലേക്ക് ഉയര്‍ത്താനാകുമെന്ന് അടുത്തിടെ ഇലോണ്‍ മസ്‌ക് അവകാശപ്പെട്ടിരുന്നു. 20 മില്ലിസെക്കന്റ് മുതല്‍ 40 മില്ലി സെക്കന്റ് വരെയാണ് ലേറ്റന്‍സി വാഗ്ദാനം ചെയ്യുന്നത്.

പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങള്‍ ഇതിനായി വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. ഉപഗ്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് നല്‍കുന്ന കണക്ഷനുകളുടെ എണ്ണവും സേവനത്തിന്റെ വേഗതയും ലേറ്റന്‍സിയുമെല്ലാ മെച്ചപ്പെടും.

Content Highlights: Starlink broadband is coming to India next year order now

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi

2 min

'ഇത് കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദല്‍'; കെ-ഫോണ്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

Jun 5, 2023


K FON

2 min

കെ-ഫോണ്‍ കണക്ഷന്‍ എങ്ങനെ ലഭിക്കും?, നിരക്കുകള്‍ എങ്ങനെ?- വിശദ വിവരങ്ങള്‍

Jun 6, 2023


IOS 17

2 min

പുത്തന്‍ ഫീച്ചറുകളുമായി ഐഒഎസ് 17 പുറത്തിറക്കി, അനുയോജ്യമായ ഫോണുകള്‍ ഇവയാണ്

Jun 6, 2023

Most Commented