ന്ത്യയിലടക്കം വലിയ സ്വീകാര്യത നേടിയ വെബ് സീരീസ് ആണ് സ്‌ക്വിഡ് ഗെയിം. ഈ വെബ്‌സീരീസിനെ ആധാരമാക്കി ഒരു മൊബൈല്‍ ഗെയിം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഗെയിമിങ് കമ്പനിയായ സൂപ്പര്‍ ഗെയിമിങ്. സില്ലി വേള്‍ഡ് എന്ന ഗെയിമിലാണ് 'സ്‌ക്വിഡ് റോയേല്‍' എന്ന പേരില്‍ ഒരു ഗെയിമിങ് മോഡ് അവതരിപ്പിച്ചത്. ഇതിനകം ഏഴ് ലക്ഷം പ്രീ രജിസ്‌ട്രേഷന്‍ ഇതിനായി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക് റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ് ലെവല്‍ നേരത്തെ ലഭിക്കും. ഈ ഗെയിമിങ് മോഡ് അണ്‍ലോക്ക് ചെയ്യണമെങ്കില്‍ കളിക്കാര്‍ ചിലകാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സില്ലി വേള്‍ഡിലെ പത്ത് ഗെയിമെങ്കിലും കളിച്ചിരിക്കണം, അഞ്ച് സുഹൃത്തുക്കളെ ചേര്‍ക്കണം, 1200 ഐക്യു സ്വന്തമാക്കണം, ഇന്‍സ്റ്റാഗ്രാമില്‍ ഗെയിം ഷെയര്‍ ചെയ്യണം. 

സ്‌ക്വിഡ് റോയേല്‍ ലോബിയില്‍ 12 കളിക്കാര്‍ക്കാണ് റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ് ഗെയിം കൡക്കാന്‍ സാധിക്കുക. വെബ്‌സീരീസിലേത് പോലെ മുന്നിലുള്ള പാവയുടെ പിടിയില്‍ അകപ്പെടാതെ ഫിനിഷ് ലൈന്‍ മറികടക്കണം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് വെബ് സീരീസിലെ പ്രധാന കഥാപാത്രങ്ങളായ ഫ്രണ്ട് മാന്‍, ഓള്‍ഡ് മാന്‍, നാം എന്നീ കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുള്ള സ്‌കിന്നുകള്‍ ലഭിക്കും. 

ഒന്നിലധികം പേര്‍ക്ക് ഒരേ സമയം കളിക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ നിര്‍മിത ഗെയിം ആണ് സില്ലി വേള്‍ഡ്. ഒരു കോടിയിലേറെ പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ജയില്‍ ബ്രേക്ക്, ഹൈഡ്  ആന്റ് സീക്ക്, മര്‍ഡര്‍ മിസ്റ്ററി തുടങ്ങിയ ഗെയിമിങ് മോഡുകളും ഇതിലുണ്ട്. 

ആന്‍ഡ്രോയിഡിലും, ഐഓഎസിലും ഇപ്പോള്‍ സ്‌ക്വിഡ് റൊയേല്‍ മോഡ് ലഭ്യമാണ്. 

Content Highlights: Squid Game Mode, Silly World, Super Gaming, Squidgame Android, IOS