സ്ക്വയർ കിലോമീറ്റർ അറേയുടെ ഓസ്ട്രേലിയയിൽ സ്ഥാപിക്കുന്ന ആന്റിനകൾ ചിത്രകാരന്റെ ഭാവനയിൽ | photo: എ.എഫ്.പി.
ന്യൂയോര്‍ക്ക്: മൂന്നുപതിറ്റാണ്ടു നീണ്ട ആസൂത്രണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ലോകത്തിലെ ഏറ്റുവും വലിയ റേഡിയോ ദൂരദര്‍ശിനിയായ സ്ക്വയര്‍ കിലോമീറ്റര്‍ അറേയുടെ (എസ്.കെ.എ.) നിര്‍മാണം തുടങ്ങി. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി സ്ഥാപിക്കുന്ന ലക്ഷക്കണക്കിന് ആന്റിനകള്‍ ചേര്‍ന്നതാണ് ഈ മഹാദൂരദര്ശനി. 12 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും പദ്ധതിയുടെ നിര്‍മാണപങ്കാളിയാണ്.
ബഹിരാകാശവസ്തുക്കള്‍ പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുക്കുകയാണ് ദൂരദര്‍ശിനിയുടെ ദൗത്യം. ഈ തരംഗങ്ങളുടെ നിരീക്ഷണം ആകാശഗംഗകള്‍ എങ്ങനെ രൂപപ്പെടുന്നു, ഇരുണ്ട ദ്രവ്യത്തിന്റെ സ്വഭാവമെന്ത് തുടങ്ങിയ പല ജ്യോതിശ്ശാസ്ത്ര നിഗൂഢതകളിലേക്കും വെളിച്ചംവീശുമെന്നാണ് കരുതുന്നത്.
ഘട്ടങ്ങളായാണ് ദൂരദര്‍ശിനിയുടെ നിര്‍മാണം. ആദ്യഘട്ടം 2028-ഓടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 140 കോടി ഡോളറാണ് (ഏകദേശം 11,448 കോടി രൂപ) ആദ്യഘട്ടത്തിനു പ്രതീക്ഷിക്കുന്ന ചെലവ്.
ഓസ്ട്രേലിയയില്‍ പണിതുടങ്ങിയ എസ്.കെ.എ.-ലോ ദൂരദര്‍ശിനിയില്‍ ക്രിസ്മസ് ട്രീ ആകൃതിയിലുള്ള 1,31,072 ആന്റിനകളുണ്ടാകും. ദക്ഷിണാഫ്രിക്കയില്‍ പണിയുന്ന എസ്.കെ.എ.-മിഡ് ദൂരദര്‍ശിനിയില്‍ 197 ആന്റിനകളുമുണ്ടാകും.
ബ്രിട്ടനിലാണ് എസ്.കെ.എ. നിരീക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം. ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ന്യൂസീലന്‍ഡ്, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവയുടെ സംയുക്ത സംരംഭമാണിത്.
Content Highlights: Square Kilometre Array Telescope construction begins in West Australian
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..