Spotify | Photo: Mathrubhumi
മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ പ്രധാന ആപ്പ് ഉപയോഗിച്ച് തന്നെ ഉപഭോക്താക്കള്‍ക്ക് പോഡ്കാസ്റ്റ് റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാനുള്ള സൗകര്യം പരീക്ഷിക്കുന്നു. ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ മാസമാണ് സ്‌പോട്ടിഫൈ ഈ സൗകര്യം അവതരിപ്പിച്ചത്.
സ്‌പോട്ടിഫൈയുടെ തന്നെ ആങ്കര്‍ (Anchor) എന്ന ആപ്പ് പോഡ്കാസ്റ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന് വേണ്ടിയുള്ളതാണ്. എന്നാല്‍, സ്‌പോട്ടിഫൈ ആപ്പില്‍ തന്നെ അതിനുള്ള സൗകര്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ ആങ്കര്‍ പോലുള്ള മറ്റ് ആപ്പുകള്‍ ഉപയോഗിക്കേണ്ടി വരില്ല.
സ്‌പോട്ടിഫൈ എക്‌സിക്യൂട്ടീവും ആങ്കറിന്റെ സഹസ്ഥാപകനുമായ മൈക്കല്‍ മിഗ്നാവോ ആണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്ന കാര്യം അറിയിച്ചത്. ഇതുവഴി അധിക ടൂളുകളോ ഹാര്‍ഡ് വെയറോ ഇല്ലാതെ തന്നെ ഒരു എപ്പിസോഡ് തയ്യാറാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. 2019-ല്‍ സ്‌പോട്ടിഫൈ ആങ്കര്‍ ഏറ്റെടുത്തതിന് ശേഷമാണ് മിഗ്നാവോ കമ്പനിയുടെ ഭാഗമായത്.
പുതിയ പോഡ്കാസ്റ്റ് ഫീച്ചര്‍ എത്തുന്നതോടെ, സ്‌പോട്ടിഫൈയുടെ താഴെയുള്ള ബോട്ടം ബാറില്‍ 'Your Libraryട ഓപ്ഷന് അടുത്തായി ഒരു '+' ബട്ടണ്‍ ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ Record Podcast, Create Playlist എന്നീ ഓപ്ഷനുകള്‍ കാണാം.
Record Podcast ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഒരു ലാന്‍ഡിങ് സ്‌ക്രീന്‍ കാണാം. അതില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള റെക്കോര്‍ഡ് ബട്ടന്‍ കാണാം. റെക്കോര്‍ഡിങിനിടെ ഇടയ്ക്ക് ഇടവേളയെടുക്കുന്നതിനായി PAUSE ചെയ്യാവുന്നതാണ്. റെക്കോര്‍ഡിങ് പൂര്‍ത്തിയായാല്‍ ആ ശബ്ദം എഡിറ്റ് ചെയ്യാം. അതില്‍ പശ്ചാത്തല ശബ്ദം ചേര്‍ക്കാം. ഇതിന് വേണ്ടി പ്രത്യേകം പ്രീസെറ്റ് ശബ്ദങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. എഡിറ്റിങ് പൂര്‍ത്തിയായാല്‍ ഒരു തലക്കെട്ടും, വിവരണവും നല്‍കി എപ്പിസോഡ് പോസ്റ്റ് ചെയ്യാം.
ആങ്കര്‍ ആപ്പിലെ സൗകര്യങ്ങളെ സ്‌പോട്ടിഫൈ ആപ്പിലേക്ക് കൊണ്ടുവരികയാണ് ഇതുവഴി ചെയ്തിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍ ഇത് എന്ന് മുതല്‍ ലഭ്യമാക്കുമെന്നും പോഡ്കാസ്റ്റിന്റെ അനലറ്റിക്‌സ് കാണാനാവുമോ എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Content Highlights: spotify testing new podcast creating feature with new tools
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..