Spotify logo | Photo: Gettyimages
മ്യൂസിക് സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈ പുതിയ സാങ്കേതികവിദ്യയില്‍ പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്താക്കളില്‍നിന്ന് ശേഖരിക്കുന്ന ശബ്ദവിവരങ്ങള്‍ വിശകലനം ചെയ്ത് നിങ്ങളുടെ മാനസികാവസ്ഥയ്ക്കനുസരിച്ചുള്ള പാട്ടുകള്‍ നിര്‍ദേശിക്കാന്‍ സ്പോട്ടിഫൈയ്ക്ക് സാധിക്കും. ഇതിനായി ഉപഭോക്താവിന്റെ സംസാരം, പശ്ചാത്തല ശബ്ദങ്ങള്‍ ഉള്‍പ്പടെയുള്ള ശബ്ദങ്ങള്‍ വിലയിരുത്തും.
2018 ഫെബ്രുവരിയിലാണ് ഈ സാങ്കേതികവിദ്യയ്ക്കായി സ്പോട്ടിഫൈ ആദ്യം പേറ്റന്റിന് അപേക്ഷിച്ചത് എന്ന് മ്യൂസിക് ബിസിനസ് വേള്‍ഡ് വൈഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിയോ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താവിന്റെ മാനസികാവസ്ഥ, ലിംഗഭേദം, ഭാഷാരീതി എന്നിവയെല്ലാം മനസിലാക്കാനും അവയെ അടിസ്ഥാനമാക്കി ഉള്ളടക്കങ്ങള്‍ നിര്‍ദേശിക്കാനുമാണ് സ്പോട്ടിഫൈ ആഗ്രഹിക്കുന്നത്.
നേരത്തെ ഉപയോക്താവിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് ഉള്ളടക്കങ്ങള്‍ നിര്‍ദേശിക്കുന്നതിനായി സ്പോട്ടിഫൈയ്ക്ക് പേറ്റന്റ് ലഭിച്ചിരുന്നു. ശബ്ദവിവരങ്ങള്‍ കൂടി ശേഖരിച്ചുകൊണ്ട് ഉപഭോക്താവിനെ കൂടുതല്‍ മനസിലാക്കി ഉള്ളടക്കങ്ങള്‍ നിര്‍ദേശിക്കാന്‍ സ്പോട്ടിഫൈയ്ക്ക് സാധിക്കും. എന്നാല്‍, ഉപഭോക്താവ് പറയുന്നത് കേട്ടും അയാള്‍ക്ക് ചുറ്റുമുള്ള ശബ്ദങ്ങള്‍ കേട്ടും ഒരു വ്യക്തിയിലേക്ക് ആഴ്നിറങ്ങുന്ന പേഴ്സണലൈസേഷന്‍ സംവിധാനത്തിന് അത്രയെളുപ്പം സ്വീകാര്യത നേടാന്‍ സാധിക്കണമെന്നില്ല.
Content Highlights: Spotify is working on speech-recognition tech
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..