Photo: Spotify
റഷ്യയില്‍ സേവനം നിര്‍ത്തിവെച്ച് ഓഡിയോ സ്ട്രീമിങ് സേവനമായ സ്പോടിഫൈ. യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം രണ്ടാം മാസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം. അതേസമയം സൈനിക നീക്കങ്ങളെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ നൽകുന്ന നിയമം വന്നതിനെത്തുടർന്നാണ് സേവനം നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്ന് കമ്പനി സൂചന നല്‍കുന്നുണ്ട്. ഏതു വാർത്തകളും വ്യാജമാണെന്ന് ആരോപിക്കാൻ ഭരണകൂടത്തിന് അവസരം നൽകുന്നതാണ് പുതിയ നിയമം.
വിശ്വസനീയവും സ്വതന്ത്രവുമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും. റഷ്യയിലെ നിയമം വിവരലഭ്യത നിയന്ത്രിക്കുന്നതും ആവിഷ്കാര സ്വാതന്ത്ര്യം തടയുന്നതുമാണെന്നും സ്പോടിഫൈയുടെ ജീവനക്കാരേയും ശ്രോതാക്കളേയും അപകടത്തിലാക്കാനിടയുണ്ടെന്നും ഒരു സ്പോടിഫൈ വക്താവ് പറഞ്ഞു.
റഷ്യയിലെ സാഹചര്യം പരിഗണിച്ചാണ് സേവനം പൂര്‍ണമായും താല്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ ആദ്യം മുതല്‍ സേവനം പൂര്‍ണ്ണമായും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ ഭരണകൂട പിന്തുണയുള്ള ആര്‍ടി, സ്പുട്നിക് എന്നീ സ്ഥാപനങ്ങളുടെ ഉള്ളടക്കങ്ങള്‍ സ്പോടിഫൈ നീക്കം ചെയ്തിരുന്നു. കൂടാതെ മാര്‍ച്ചില്‍ തന്നെ റഷ്യയിലെ ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. മാര്‍ച്ചില്‍ തന്നെ സ്പോടിഫൈയുടെ പെയ്ഡ് സബ്സ്ക്രിപ്ഷനും നിര്‍ത്തിവെച്ചു. ഇതിന് പുറമെയാണ് സേവനം പൂര്‍ണമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം.
സമാനമായി, മറ്റ് ചില ടെക്ക് കമ്പനികളും റഷ്യയില്‍ സേവനം നിര്‍ത്തിവെച്ചിരുന്നു. ഇതിന് പുറമെ മെറ്റായുടെ ഫേസ്ബുക്കിനും, ഇന്സ്റ്റാഗ്രാമിനുമെതിരെ റഷ്യയും നടപടി സ്വീകരിക്കുകയുണ്ടായി.
Content Highlights: Spotify stopped service in russia, Russia ukraine war, podcast
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..