Photo: Gettyimages
സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് കത്തെഴുതിയ ജീവനക്കാരെ ഒന്നടങ്കം കമ്പനിയില്‍നിന്ന് പിരിച്ചുവിട്ട സ്‌പേസ് എക്‌സിന്റെ നടപടി യുഎസിലെ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശനം. ചില അഭിഭാഷകരാണ് ഇങ്ങനെ ഒരു വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പുറത്താക്കപ്പെട്ട ജീവനക്കാര്‍ സ്‌പേസ് എക്‌സിനെതിരെ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിനെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിലെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ജീവനക്കാരുടെ തുറന്നകത്ത്. അദ്ദേഹത്തിന്റെ നിരന്തരമുള്ള ഇടപെടലുകള്‍ കമ്പനിയിലെ തൊഴിലാളികള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നവയാണെന്നും ശ്രദ്ധതിരിക്കുന്നതാണെന്നും കത്തില്‍ പറയുന്നു.
ഞങ്ങളുടെ സി.ഇ.ഒ. എന്ന നിലയിലും പ്രമുഖനായ വ്യക്തിയെന്ന നിലയിലും ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സിന്റെ മുഖമായാണ് കണക്കാക്കപ്പെടുന്നത്. മസ്‌കിന്റെ ഓരോൃ ട്വീറ്റും കമ്പനിയുടെ പരസ്യ പ്രസ്താവനയായാണ് കണക്കാക്കപ്പെടുക. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ നമ്മളുടെ ജോലിയും ദൗത്യവും മൂല്യങ്ങളും പ്രതിഫലിക്കുന്നവയല്ലെന്ന് ഞങ്ങളുടെ ടീമുകളോടും പ്രതിഭകളോടും വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്‌പേസ് എക്‌സ് ജീവനക്കാര്‍ കത്തില്‍ പറയുന്നു.
അതേസമയം, വിഷയത്തില്‍ നിയമം ജീവനക്കാര്‍ക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സ്‌പേസ് എക്‌സ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരായേക്കും.
അടുത്തിടെ മസ്‌കിന്റെ തന്നെ ടെസ്‌ലയില്‍നിന്ന് പിരിച്ചുവിട്ട ഒരു ജീവനക്കാരനെ തിരിച്ചെടുക്കാനും മുടങ്ങിയ ശമ്പളം അടക്കം നല്‍കാനും നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ജീവനക്കാര്‍ക്കെതിരായ സ്‌പേസ് എക്‌സിന്റെ നടപടിയെ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് ഓഫ് അമേരിക്ക ഗൗരവതരമായാണ് കാണുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇലോണ്‍ മസ്‌ക് നിലകൊള്ളുന്നത്, പക്ഷെ, അദ്ദേഹത്തിന്റെ ജീവനക്കാര്‍ അവരുടെ തൊഴില്‍ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയാനുള്ള നിയമപരമായ അവകാശം പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രം ഇല്ല. മസ്‌കിനെ വിമര്‍ശിച്ചുകൊണ്ടുള്ള കത്തിനെ അമിതമായ ആക്ടിവിസം എന്നാണ് സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്വിന്‍ ഷോട്ട് വെല്‍ വിശേഷിപ്പിച്ചത്.
Content Highlights: SpaceX 'violated' US labour law by abruptly firings employees
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..