SpaceX Rocket | Photo: Gettyimages
ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന രംഗത്തെ രണ്ട് പ്രധാന കമ്പനികളാണ് സ്പേസ് എക്സും, വണ്‍ വെബ്ബും. ഇന്ത്യന്‍ കമ്പനിയായ ഇന്ത്യ ഭാരതി ഗ്ലോബലും യുകെ ഭരണകൂടവും ചേര്‍ന്നുള്ള കമ്പനിയാണ് വണ്‍ വെബ്ബ്. തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി സ്പേസ് എക്സുമായി കരാറിലെത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് വണ്‍വെബ്ബ്.
സ്പേസ് എക്സ് റോക്കറ്റുകളില്‍ തങ്ങളുടെ ഉപഗ്രഹ വിക്ഷേപണം പുനരാരംഭിക്കുമെന്നാണ് വണ്‍ വെബ്ബിന്റ പ്രഖ്യാപനം.
സ്പേസ് എക്സുമായി ചേര്‍ന്നുള്ള ആദ്യ വിക്ഷേപണം 2022 ല്‍ തന്നെയുണ്ടാവും. നിലവില്‍ 428 ഉപഗ്രഹങ്ങള്‍ വണ്വെബ്ബിനുണ്ട്. ഉപഗ്രഹത്തില്‍ നിന്ന് അതിവേഗ ഇന്റര്‍നെറ്റ് നല്‍കുകയാണ് വണ്‍ വെബ്ബിന്റെ ലക്ഷ്യം.
ഉപഗ്രഹ ഇന്റര്‍നെറ്റ് വിപണിയില്‍ സ്പേസ് എക്സിന്റെ മുഖ്യ എതിരാളികളിലൊന്നാണ് വണ്‍ വെബ്ബ് എന്നതാണ് ശ്രദ്ധേയം. സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഇതിനകം 1400 ല്‍ ഏറെ ഉപഗ്രങ്ങള്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയ്ക്കായി വിക്ഷേപിച്ചിട്ടുണ്ട്.
ഇരു കമ്പനികളും തമ്മിലുള്ള പുതിയ കരാര്‍ വ്യവസ്ഥകള്‍ എന്തെല്ലാം ആണെന്ന് വ്യക്തമല്ല.
റഷ്യയിലെ ബയ്കൊനൂര് റോക്കറ്റ് പോര്‍ട്ടില്‍ നിന്നുള്ള ഉപഗ്രഹ വിക്ഷേപണങ്ങള്‍ നിര്‍ത്തിവെക്കാന്‍ വണ്‍ വെബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. റഷ്യ യുക്രൈനില്‍ നടത്തുന്ന സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ആകെ 650 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് വണ്‍ വെബ്ബിന്റെ പദ്ധതി. ഇതുവരെ 428 എണ്ണം വിക്ഷേപിച്ചു. ഫ്രഞ്ച് ഗിയാനയിലെ കൂറോയിലുള്ള ഗിയാന സ്പേസ് സെന്ററില്‍ നിന്ന് എരിയന്സ്പേസിന്റെ സഹായത്തിലായിരുന്നു വണ്‍വെബ്ബിന്റെ ഇതിന് മുമ്പുള്ള വിക്ഷേപണം. ഫെബ്രുവരിയില്‍ 34 ഉപഗ്രഹങ്ങളാണ് കമ്പനി ഇവിടെ നിന്ന് വിക്ഷേപിച്ചത്.
അടുത്ത 36 റോക്കറ്റുകള്‍ വിക്ഷേപിക്കാനിരുന്നത് റഷ്യയില്‍ നിന്നായിരുന്നു. ഇതാണ് ഒഴിവാക്കിയത്. യുകെ ഭരണകൂടത്തിന് പങ്കാളിത്തമുള്ളതിനാല്‍ വണ്‍വെബ്ബ് ഉപഗ്രഹങ്ങള്‍ സൈനികനീക്കത്തിന് ഉപയോഗിക്കില്ലെന്ന ഉറപ്പ് റഷ്യന്‍ സ്പേസ് ഏജന്‍സി വണ്വെബ്ബില് നിന്ന് ആവശ്യപ്പെട്ടിരുന്നു.
Content Highlights: space x, oneweb satellites, russia soyuz rocket, falcon 9 rocket
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..