Screengrab: Spacex Live Video
സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. ടെക്സാസിലെ ബൊക ചികയില്നിന്ന് വിക്ഷേപിച്ച എസ്എന്‍9 ഹൈ ആള്‍ട്ടിറ്റൂഡ് പരീക്ഷണ റോക്കറ്റ് സുരക്ഷിതമായി താഴെ ഇറക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് മുമ്പ് നടത്തിയ പരീക്ഷണവും ഇതേ രീതിയില്‍ പരാജയമായിരുന്നു.
ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ബഹിരാകാശ സഞ്ചാരികളെയും അവര്‍ക്കാവശ്യമായ വസ്തുക്കളും കൊണ്ടുപോവാന്‍ ലക്ഷ്യമിട്ട് വികസിപ്പിക്കുന്ന റോക്കറ്റ് ആണ് സ്റ്റാര്‍ഷിപ്പ്. ഇന്ന് നിലവിലുള്ള റോക്കറ്റുകളേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതും വലുതുമായിരിക്കും സ്റ്റാര്‍ഷിപ്പ്.
വിക്ഷേപിച്ച് 10 കിലോ മീറ്ററോളം ഉയരത്തിലെത്തിയതിന് ശേഷമാണ് സ്റ്റാര്‍ഷിപ്പ് തിരിച്ചിറക്കാന്‍ തുടങ്ങിയത്. കുത്തനെ ഉയരുകയും അവിടെനിന്ന് ഭൂമിയ്ക്ക് തിരശ്ചീനമായി താഴേക്ക് കൊണ്ടുവന്ന്, താഴെ എത്തുന്നതിന് തൊട്ടുമുമ്പായി വീണ്ടും ലംബമാക്കി മാറ്റി നിലത്തിറക്കാനാണ് സ്പേസ് എക്സ് പദ്ധതിയിട്ടിരുന്നത്.
ഇത് അവസാന മിനിറ്റില്‍ പരാജയപ്പെട്ടു. മൂന്ന് റാപ്റ്റര്‍ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് തിരശ്ചീനമായി ഇറങ്ങുന്ന സ്റ്റാര്‍ഷിപ്പിനെ നേരെയാക്കുക. ഇതില്‍ ഒന്ന് പ്രവര്‍ത്തിച്ചില്ല. ഇതോടെ റോക്കറ്റ് നിലത്ത് ഇടിച്ചിറങ്ങി തീഗോളമായിമാറുകയായിരുന്നു.
Content Highlights: SpaceX Starship prototype rocket explodes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..