Photo: twitter|elonmusk
സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ ആദ്യ വിക്ഷേപണം ഈ വര്‍ഷം തന്നെ നടന്നേക്കുമെന്ന് സൂചന നല്കി ഇലോണ്‍ മസ്ക്. സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണത്തിനായി ഈ മാര്‍ച്ചില്‍ തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെനന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കായി തയ്യാറാക്കുന്ന ഏറ്റവും വലിയ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണങ്ങള്ക്കൊടുവില് ആദ്യ ബഹിരാകാശ വിക്ഷേപണത്തിനുള്ള അനുമതി കാത്തിരിക്കുകയാണ് കമ്പനി.
മനുഷ്യന്റെ ചൊവ്വായാത്രയും ചന്ദ്രയാത്രയും ഉള്‍പ്പടെയുള്ള പദ്ധതികള്‍ ലക്ഷ്യമിട്ടാണ് റോക്കറ്റ് വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യര്‍ക്കൊപ്പം വലിയ അളവില്‍ ചരക്കുകള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോവാനും ഈ പേടകത്തിന് ശേഷിയുണ്ടാവും. കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റാര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവിധ വീഡിയോകള്‍ ഇലോണ്‍ മസ്ക് പങ്കുവെച്ചിരുന്നു.
ഭാവിയില്‍ ഓരോ മൂന്ന് ദിവസം കൂടും തോറും സ്റ്റാര്‍ഷിപ്പുകള്‍ വികസിപ്പിക്കാനാവുമെന്നാണ് മസ്ക് പറയുന്നത്. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നുള്ള അനുമതിക്കായാണ് സ്പേസ് എക്സ് കാത്തിരിക്കുന്നതിന്. കുറച്ചു വര്‍ഷങ്ങളായി നൂറ് കണക്കിന് കോടി ഡോളറാണ് ഈ പദ്ധതിയ്ക്കായി കമ്പനി ചെലവാക്കിക്കൊണ്ടിരിക്കുന്നത്.
Content Highlights: spacex starship may launch this year waiting for faa approval
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..