Photo: Starlink
സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ വരിക്കാരുടെ എണ്ണം ആഗോളതലത്തില്‍ 15 ലക്ഷം കടന്നതായി കമ്പനി. നേട്ടം അറിയിച്ചുകൊണ്ട് ഒരു വീഡിയോയും കമ്പനി ട്വിറ്ററില്‍ പുറത്തുവിട്ടു. കമ്പനി ഉടമ ഇലോണ്‍ മസ്‌കും ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഭൂപ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങളുടെ സഹായത്തോടെ തടസമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് വരിക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നതായി കമ്പനി വെളിപ്പെടുത്തിയത്. മൂന്ന് മാസം കൊണ്ടാണ് അഞ്ച് ലക്ഷത്തിലേറെ പേരെ സ്റ്റാര്‍ലിങ്കിന് ലഭിച്ചത്. ടി മൊബൈലുമായി ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി സ്റ്റാര്‍ലിങ്ക് സൗകര്യം ഒരുക്കുമെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പരീക്ഷണം ഈ വര്‍ഷം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ പതിനായിരക്കണക്കിന് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് ഭൂമിയിലെവിടെയും സേവനം ഉറപ്പാക്കാനാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്. നിലവില്‍ 3000 ല്‍ ഏറെ ഉപഗ്രഹങ്ങള്‍ കമ്പനി വിക്ഷേപിച്ചുകഴിഞ്ഞു. 42000 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതില്‍ 12000 ഉപഗ്രഹങ്ങള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.
Content Highlights: SpaceX's Starlink Announces It Now Has 1.5 Million Users
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..