Photo: youtube/NASASpaceflight
സാന്‍ ഫ്രാന്‍സിസ്‌കോ: ഏറെ കാത്തിരിപ്പിനൊടുവില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് ആദ്യമായി ഭ്രമണപഥത്തിലെത്താന്‍ പോവുന്നു. ഇലോണ്‍ മസ്‌കാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ആദ്യത്തോടെ സ്റ്റാര്‍ഷിപ്പിന്റെ ഓര്‍ബിറ്റല്‍ ടെസ്റ്റ് നടത്തുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഒരു ട്വിറ്റര്‍ ഫോളോവറിന്റെ ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ' നിങ്ങള്‍ ടെക്‌സാസില്‍ തിരിച്ചെത്തിയോ?' , 'സ്റ്റാര്‍ഷിപ്പ് ഏറെക്കുറെ തയ്യാറായോ?' എന്നായിരുന്നു ചോദ്യം.
ബാക്കിയുള്ള പരിശോധനകള്‍ നല്ലരീതിയില്‍ നടന്നാല്‍. അടുത്തമാസം തങ്ങള്‍ സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുമെന്ന് മസ്‌ക് പറഞ്ഞു.
ചൊവ്വയിലേക്ക് ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതിന് വേണ്ടിയാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് തയ്യാറാക്കുന്നത്. ജനുവരിയില്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ച് ഒരു ഡ്രസ് റിഹേഴ്‌സല്‍ കമ്പനി നടത്തിയിരുന്നു. ടെക്‌സാസിലെ കമ്പനിയുടെ സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ വെച്ചായിരുന്നു ഈ 'വെറ്റ് ഡ്രസ് റിഹേഴ്‌സല്‍'. സ്റ്റാര്‍ഷിപ്പിനേയും അതിന്റെ ബൂസ്റ്ററിനെയും പരസ്പരം ബന്ധിപ്പിച്ച് പൂര്‍ണമായ അളവില്‍ ഇന്ധനം നിറച്ചതിന് ശേഷമായിരുന്നു ഇത്. യഥാര്‍ത്ഥ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പ് എങ്ങനെ ആയിരിക്കുമോ ആ രീതിയിലായിരുന്നു ഈ റിഹേഴ്‌സല്‍.
അതേസമയം, ഫെബ്രുവരി 26 ന് ക്രൂ-6 ദൗത്യ വിക്ഷപണത്തിന് തയ്യാറെടുക്കുകയാണ് നാസയും സ്‌പേസ് എക്‌സും. നാല് ബഹിരാകാശ സഞ്ചാരികളെയാണ് ക്രൂ-6 ല്‍ ബഹിരാകാശ നിലയത്തിലേക്ക് അയക്കുക. ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരിക്കും വിക്ഷേപണം. കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ചായിരിക്കും ഇത്.
Content Highlights: SpaceX may attempt Starship orbital test flight in March
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..