40-ാം വിക്ഷേപണം-51 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് സ്‌പേസ് എക്‌സ്


Photo: IANS

സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് തിങ്കളാഴ്ച 51 സ്റ്റാര്‍ലിങ്ക് ഉപഗ്രങ്ങള്‍ ഭ്രമണ പഥത്തില്‍ വിന്യസിച്ചു. ഇതോടെ സ്റ്റാര്‍ലിങ്ക് പദ്ധതിയ്ക്ക് വേണ്ടിയുള്ള 40-ാം വിക്ഷേപണ ദൗത്യം കമ്പനി പൂര്‍ത്തിയാക്കി.

ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് 51 ഉപഗ്രങ്ങള്‍ വിക്ഷേപിച്ചത്. ഒപ്പം സ്‌പേസ് ഫ്‌ളൈറ്റിന്റെ ഷെര്‍പ്പ-എല്‍ടിസി എന്ന ഉപഗ്രഹവും ഉണ്ടായിരുന്നു. ഫ്‌ളോറിഡയിലെ കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേല് ലോഞ്ച് കോംപ്ലക്‌സ് 40 യില്‍ നിന്നായിരുന്നു വിക്ഷേപണം.

51 ഉപഗ്രങ്ങളും ഷെര്‍പ്പ-എല്‍ടിസി യും സുരക്ഷിതമായി വിന്യസിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

ബോയിങിന്റെ വരുണ ടെക്‌നോളജി മിഷന്റെ ഭാഗമായി ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 147 നോണ്‍-ജിയോസ്‌റ്റേഷനറി ബ്രോഡ്ബാന്‍ഡ് ഉപഗ്രഹങ്ങളുടെ വി-ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ പരീക്ഷിക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളാണ് ഷെര്‍പ്പ-എല്‍ടിസി ഓര്‍ബിറ്റല്‍ ട്രാന്‍സ്ഫര്‍ വെഹിക്കിളിലുള്ളത്.

ഭൂമിയില്‍ നിന്ന് 310 കിലോമീറ്റര്‍ ഉയരത്തിലാണ് ഷെര്‍പ്പ-എല്‍ടിസി വിന്യസിക്കുക. തുടര്‍ന്ന് ഇതിലെ ഹൈ-ത്രസ്റ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് ഷെര്‍പ്പ-എല്‍ടിസി അതിനായി നിശ്ചയിച്ചിട്ടുള്ള 1000 കിമീ സര്‍ക്കുലാര്‍ ഓര്‍ബിറ്റിലേക്ക് നീങ്ങും. രണ്ട് വര്‍ഷത്തോളം പരീക്ഷണം തുടരും.

ഓരോ അഞ്ച് ദിവസം കൂടുമ്പോഴും സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നുണ്ടെന്നും 2023 ല്‍ 100 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് ലക്ഷ്യമിടുന്നത് എന്നും മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു.

വര്‍ഷം 31 വിക്ഷേപണ ദൗത്യങ്ങങ്ങള്‍ നടത്തിയ സ്വന്തം റെക്കോര്‍ഡും സ്‌പേസ് എക്‌സ് മറികടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 54 ഉപഗ്രങ്ങളാണ് കമ്പനി വിക്ഷേപിച്ചത്.

അതേസമയം റോയല്‍ കരീബിയന്‍ ഗ്രൂപ്പ് തങ്ങളുടെ ആഡംബര കപ്പലുകളില്‍ യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കുറഞ്ഞ ലേറ്റന്‍സിയില്‍ അതിവേഗ ഇന്റര്‍നെറ്റ് ഒരുക്കുന്നതിന് സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് ക്രൂയിസ് കപ്പലുകളില്‍ സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിക്കുന്നത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍, സെലിബ്രിട്ട് ക്രൂയിസുകള്‍, സില്‍വര്‍സീ ക്രൂയിസ് കപ്പലുകള്‍ എന്നിവയിലും പുതിയ ബ്രാന്‍ഡിലുള്ള കപ്പലുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കും.


Content Highlights: SpaceX launches 51 more Starlink satellites in its 40th mission

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented